Politics

കടനാട്ടിൽ വികസനം അട്ടിമറിക്കുന്നതിനെതിരെ യു ഡി എഫ് പ്രതിഷേധ ധർണ്ണ

 

കടനാട്: രാഷ്ട്രീയ ലക്ഷ്യത്തോടെ കടനാട് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇടതു നിലപാടിനെതിരെ യു ഡി എഫിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം. വികസനം അട്ടിമറിക്കരുതെന്ന ആവശ്യവുമായി യു ഡി എഫ് കടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി.

 

 

കടനാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപണികൾക്കായി വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽപ്പെടുത്തി 89 ലക്ഷം രൂപ മുടക്കി പൂർത്തിയാക്കാൻ മാണി സി കാപ്പൻ എം എൽ എ താല്പര്യമെടുത്ത് അനുവദിപ്പിച്ച ഫണ്ട് പഞ്ചായത്ത് ഭരണം നടത്തുന്ന എൽ ഡി എഫ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യു ഡി എഫ് പ്രതിരോധമുയർത്തുന്നത്. ഇത്തരത്തിലുള്ള ജന വിരുദ്ധ സമീപനം ഇടതുപക്ഷം ഉപേക്ഷിക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. വികസനത്തിൽ രാഷ്ട്രിയം കലർത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സജി അഭിപ്രായപ്പെട്ടു.

 

യു ഡി എഫ് മണ്ഡലം ചെയർമാൻ ടോം കോഴിക്കോട്ട് അധ്യക്ഷത വഹിച്ചു. അഡ്വ.ബിജു പുന്നത്താനം, മാത്യൂ അരീപ്പറമ്പിൽ, ആർ സജിവ്, സിബി അഴകൻപറമ്പിൽ, ജോസ് പ്ലാശ്ശനാൽ , പ്രെഫസർ ജോസഫ് കൊച്ചുകുടി, സണ്ണി മുണ്ടനാട്ട് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി സണ്ണി, ജിജു പറത്താനം പഞ്ചായത്ത് മെബർമാരായ സിബി ചക്കാല, ബിന്ദു ബിനു, ലിസി സണ്ണി, ഗ്രേസി ജോർജ്, റീത്താമ്മ ജോർജ്, മുൻ ബ്ലോക്ക് മെമ്പർ പൗളിറ്റ് തങ്കച്ചൻ, ജോസ് വടക്കേക്കര, അപ്പച്ചൻ മയിലക്കൽ, ഷിനു പാലത്തുങ്കൽ, സന്തോഷ് വഞ്ചിക്കച്ചാലിൽ ,ലൈജു കണ്ടത്തിൻ കര, ബിന്നി ചോക്കാട്ട് ,തോമസ് കാവുംപുറം എന്നിവർ പ്രസംഗിച്ചു. ജന വിരുദ്ധ നയം തുടർന്നാൽ ജനകീയ പ്രതിഷേധം ശക്തമാക്കുമെന്ന് യു ഡി എഫ് മുന്നറിയിപ്പ് നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top