ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിൽ മുഖ്യ ആസൂത്രകരായ രണ്ടുപേര്‍ പിടിയില്‍. മണ്ണഞ്ചേരി സ്വദേശി പൂവത്തില്‍ ഷാജി, പൊന്നാട് സ്വദേശി നഹാസ് എന്നിവരാണ് അറസ്റ്റിലായത്. എസ്ഡിപിഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റാണ് പൂവത്തില്‍ ഷാജി. കേസില്‍ ഇതുവരെ പിടിയിലായത് 18 പേരാണ്.


