Crime

തണ്ണി വിൽപ്പന ഉണ്ണി പോലീസ് അറസ്റ്റിൽ:24 കുപ്പി മദ്യവുമായി റിട്ട.എസ്.ഐ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

 

 

തളിപ്പറമ്പ്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 24 കുപ്പി മദ്യവുമായി റിട്ടയേര്‍ഡ് എസ് ഐ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറന്റെ നേതൃത്വത്തില്‍ കുറുമാത്തൂര്‍-ബാവുപ്പറമ്പ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 12 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി(24 കുപ്പി) കെ.എല്‍.59ഇ 9859 നമ്പര്‍ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടു വന്ന ചുഴലി സ്വദേശി റിട്ടയേര്‍ഡ് എസ് ഐ ഉണ്ണികൃഷ്ണന്‍( ഉണ്ണി പ്പോലീസ്), ചുഴലി മൊട്ടക്കേപ്പീടിക താമസം മുണ്ടയില്‍ വീട്ടില്‍ നാരായണന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ അബ്കാരി കേസ് എടുത്തു. പാര്‍ട്ടിയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി.ഷൈജു, പി.ആര്‍.വിനീത് എന്നിവരും ഉണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top