Crime

കോടാലി ഉപയോഗിച്ച് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; എട്ട് വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: ഭാര്യയെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവിന് ശിക്ഷ. 8 വർഷം കഠിനതടവും 5000 രൂപ പിഴയുമാണ് ശിക്ഷ.

തിരുവനന്തപുരം ചെറുന്നിയൂർ സ്വദേശി രാമഭദ്രനെയാണ് കോടതി ശിക്ഷിച്ചത്. 2014 ഡിസംബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് അന്വേഷിക്കുന്നതിനായി പൊലീസിനൊപ്പം എത്തിയപ്പോഴായിരുന്നു ആക്രമണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top