തൃശൂർ: ചെള്ള് പനി ബാധിച്ച് തൃശൂരിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാരമുക്ക് സ്വദേശിനി ഓമനയാണ് (63) മരിച്ചത്. ഒക്ടോബർ ഏഴിന് പനി ബാധിച്ചതിനെ തുടർന്ന് ഓമന തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.


