തൃശൂർ: തൃശൂർ തളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ തിരുവനന്തപുരം സ്വദേശികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


