കൊല്ലം. അമൃത് പദ്ധതുയുടെ രണ്ടാം ഘട്ടത്തിലേക്ക് കേരളത്തില്‍ നിന്നും മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍. കരുനാഗപ്പള്ളി, കണ്ണൂര്‍ ഉള്‍പ്പെടെയാണ് രണ്ടാം ഘട്ടത്തില്‍ നവീകരിക്കുക. 33 സ്റ്റേഷനുകളാ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ 30 സ്റ്റേഷനുകള്‍ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ടതായി റെയില്‍വേ പാസഞ്ചര്‍ അമിനിറ്റിക്‌സ് കമ്മിറ്റി ചെയര്‍മാന്ഡ പികെ കൃഷ്ണദാസ് പറഞ്ഞു.

കരുനാഗപ്പള്ളിയില്‍ പുതിയ കെട്ടിടം, 32 മീറ്റര്‍ നീളത്തില്‍ രണ്ട് പ്ലാറ്റ് ഫോം കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ കൂടുതല്‍ പാര്‍ക്കിംഗ് ഏരിയ എന്നിവ ഒരുക്കും. ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പില്ലാത്തതിനാല്‍ ഇവിടെ എത്തുന്നവരില്‍ കൂടുതല്‍ പേരും മറ്റ് സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയാണ് അമൃത് പദ്ധതി. 934 കോടി രൂപയാണ് ദക്ഷിണ റെയില്‍വേയില്‍ 90 സ്റ്റേഷനുകളുടെ നവീകരണത്തിന് മാത്രം മാറ്റിവെച്ചിരിക്കുന്നത്.

