Health

മീനച്ചിലാറ്റിൽ വിഷംകലക്കി മീൻ പിടിക്കാൻ കുട്ട വഞ്ചിയുമായി കർണ്ണാടക സ്വദേശികൾ:മീനച്ചിലാറിന്റെ സ്നേഹിക്കുന്നവർ രംഗത്ത്

കോട്ടയം :പാലാ :മീനച്ചിലാറ്റിൽ വിഷം കലക്കി മീൻ പിടിക്കുന്നവർ ഈ സീസണിലും എത്തി.കർണ്ണാടക സ്വദേശികളാണ് കുട്ട വഞ്ചികളുമായി എത്തിയിരിക്കുന്നത്.ഇവർ രാസ പദാർത്ഥങ്ങൾ വിതറിയാണ് മീൻ പിടിക്കുന്നതെന്നു മുൻപ് തന്നെ നാട്ടുകാർ പരാതി പെട്ടിട്ടുള്ളതാണ്.കഴിഞ്ഞ ദിവസം കിടങ്ങൂർ ഭാഗത്ത് ഇതേ സംഘം എത്തി രാസ പദാർത്ഥം ആറ്റിൽ വിതറിയപ്പോൾ നാട്ടുകാർ രൂക്ഷമായി പ്രതികരിക്കുകയും ഇവർ അവിടുന്ന് രക്ഷപെടുകയും ചെയ്തു.ഇവരുടെ കൂടെയുള്ള വനിതകൾ റോഡരുകുകളിൽ വച്ച് മീൻ വിൽപ്പനയും നടത്തുന്നുണ്ട്.പാലാ വലിയ പാലത്തിനു സമീപമാണ്  ഇപ്പോൾ ഇവർ തമ്പടിച്ചിരിക്കുന്നത്.രാജധാനി.,പഴയ പ്രൈവറ്റ് ബസ്സ്റ്റാൻഡ് കടവുകളിലും ഇവരുടെ സാന്നിധ്യമുണ്ട്.വലിയ പാലത്തിനു സമീപമുള്ള പമ്പിൽ നിന്നുമാണ് പാലയ്ക്കു ആവശ്യമുള്ള ശുദ്ധജലം വിതരണം നടത്തുന്നത്.അതുകൊണ്ടു തന്നെ പാലാ ഭീതിയിലുമാണ്.

ഈ മീൻ വാങ്ങി കഴിക്കുന്നവരിൽ വയറ്റിളക്കവും ,ഛർദ്ദിയും.ത്വക്ക് രോഗങ്ങളും വരുന്നുണ്ടെന്നു പരാതികൾ വ്യാപകമാണ്.സേവ് മീനച്ചിലാർ സംഘാടകർ പോലീസധികാരികളുമായി ബന്ധപ്പട്ട് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി ഈ സംഘത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇവർ സ്ഥലത്ത് തന്നെ ചുറ്റിപറ്റി നിൽക്കുകയാണ്.മീനച്ചിലാറ്റിൽ വിഷംകലക്കി മീൻ പിടിക്കുന്നതിനെതിരെ ബഹുജന രോക്ഷം വ്യാപകമായി ഉയരുന്നുണ്ട്.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കണ്ടാൽ ഉടനെ തന്നെ സേവ് മീനച്ചിലാർ സംഘാടകരെ അറിയിക്കണമെന്ന് സംഘാടകർ അറിയിച്ചിരിക്കുന്നു.

ഫോൺ :9142045550 .,9400213141 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top