പാലക്കാട്:കഴിഞ്ഞ ദിവസം അടഞ്ഞു കിടന്ന വീട്ടിൽ പുലി കുഞ്ഞുങ്ങളെ കണ്ട ഉമ്മിനിയിൽ വീണ്ടും പുലി പ്രത്യക്ഷപ്പെട്ടു.സൂര്യ നഗറിലാണ് പുലിയെ കണ്ടത്.ഇവുടത്തെ ഇൻഡോർ കോർട്ടിന്റെ വാച്ചർ മുരളിയാണ് പുലിയെ കണ്ടത്.നായ്ക്കർ കുരയ്ക്കുന്നത് കേട്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടതെന്ന് മുരളി പറഞ്ഞു.തിരച്ചിലിൽ പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല.എന്നാൽ നായ്ക്കളുടെ തലയോട്ടിയും ,അസ്ഥികളും നാട്ടുകാർ കണ്ടെത്തി.നായ്ക്കളെ പുലി ഭക്ഷണമാക്കിയതാണെന്നു നാട്ടുകാർ അനുമാനിക്കുന്നു.


