തൃശൂര്‍: കേരളാ പോലീസിന് നാണക്കേടുണ്ടാക്കുന്ന മറ്റൊരു സംഭവം കൂടി പുറത്ത്. തൃശൂര്‍ കണ്ണാറയില്‍ മദ്യപിച്ച് എ.എസ്.ഐ ഓടിച്ച കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചശേഷം നിര്‍ത്താതെപോയി. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. മലപ്പുറം പോലീസ് ക്യാംപിലെ എ.എസ്.ഐ പ്രശാന്തും സുഹൃത്തുക്കളുമാണ് പിടിയിലായത്.
കണ്ണാറയില്‍വച്ച് ബൈക്കില്‍ ഇടിച്ചശേഷം കാര്‍ ഒരു കിലോമീറ്റര്‍ നിര്‍ത്താതെ പോയി.


പിന്നാലെ പോയ നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസില്‍ എല്‍പ്പിച്ചത്. നാട്ടുകാര്‍ പിടികൂടുമ്പോള്‍ അമിതമായി മദ്യപിച്ച നിലയിലായിരുന്നു എഎസ്‌ഐയും സംഘവും. കണ്ണാറയില്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സംഘം. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും എഎസ്‌ഐ പ്രദീപിനെതിരേ പോലീസ് കേസെടുത്തു.
അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതിമാര്‍ക്കാണ് പരിക്കേറ്റത്. ചെമ്പൂത്ര തെക്കത്തുവളപ്പില്‍ ലിജിത്ത് (24), ഭാര്യ കാവ്യ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരുടെയും കാലുകള്‍ തകര്‍ന്നു.

