തൃശൂർ : വീട്ടിൽ നടന്ന മദ്യസൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. ശ്രീനാരായണപുരം സ്വദേശി ധനേഷ് (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ധനേഷും നാല് സുഹൃത്തുക്കളും ചേർന്ന് ധനേഷിന്റെ വീട്ടിൽ വച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെയാണ് തമ്മിൽതല്ലുണ്ടായത്.

സുഹൃത്തുക്കളിൽ ഒരാളുമായി തർക്കവും അടിപിടിയുമുണ്ടാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു സുഹൃത്തുക്കൾ പോയിക്കഴിഞ്ഞാണ് അടിപിടി ഉണ്ടായത്. തുടർന്ന് വൈകീട്ടോടെ ധനേഷ് മറ്റുള്ളവരെയും കൂട്ടി പ്രതിയെ അന്വേഷിച്ച് അടുത്തുള്ള ഷാപ്പിൽ എത്തുകയും ബഹളം വെക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

