തിരുവനന്തപുരം: വരുന്ന ജനുവരി 30ന് മുൻപായി തൃണമൂൽ കോൺഗ്രസ് ലയന സമ്മേളനംകോഴിക്കോട് നടത്താമെന്ന ഉറപ്പിൻന്മേൽ പാർട്ടിയിലേക്ക് കടന്നു വരുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 3ന് വാർത്ത സംമ്മേളനം സംയു ക്തമായി നടത്തുകയും സംമ്മേളന കാലാവധി വരെ സംമ്മേളനം നടത്തുവാനുള്ള താത്കാലിക കൺവീനർ ആയി ചുമതലപെടുത്തുകയും ചെയ്തു.

പിന്നീട് അദ്ദേഹം സ്വയംപ്രഖ്യാപിത പാർട്ടി സംസ്ഥാന കൺവീനർ എന്ന പേരിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിൽ പത്ര മാധ്യമങ്ങളിലും ഓൺ ലൈൻ മീഡിയകളിലും തെറ്റായ പ്രചാരണം നടത്തുകയും, മമത ബാനർജി കഴിഞ്ഞ മാസം 25ന് നേരിൽ ഫോണിൽ സംസാരിച്ചു എന്നും ജനുവരി മാസം അവസാനം തിരുവനന്തപുത്ത് എത്തുമെന്നും, മമത ബാനർജിയും പ്രശാന്ത് കിഷോറും പാർട്ടിലേക്ക് വ്യക്തിപരമായി ക്ഷണിച്ചു എന്നും യുക്തിക് നിരക്കാത്ത തെറ്റായ വാർത്ത പാർട്ടി അഖിലേന്ത്യ കമ്മിറ്റിക്കു മുൻപാകെ തെറ്റിദ്ധാരണഉണ്ടാക്കി പാർട്ടിക്കും പൊതു സമൂഹത്തിനും അവമതിപ്പ് സൃഷ്ടിച്ചു.
നിലവിൽ ആയിരം പേരെവച്ചു ലയന സമ്മേളനം കോഴിക്കോട് നടത്താമെന്നു പറഞ്ഞു പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചു. പാർട്ടി കേരളഘടകം ഉയർത്തിയ സന്ദേശമായ call Didhi save india യുടെ സംസ്ഥാന കൺവീനർ നിലവിൽ പാർട്ടിയുടെ സംസ്ഥാന ഓർഗാനിസിoഗ് സെക്രട്ടറിയായ ശ്രീ. കാപ്പിൽ തുളസിദാസാണ്. കമ്മിറ്റിയുമായി ഉണ്ണിക്ക് യാതൊരു ബന്ധവും ഇല്ല. നിലവിൽ പാർട്ടി മെമ്പർ പോലും അല്ലാത്ത ഇയാൾ നടത്തുന്ന പ്രവർത്തനം പാർട്ടിയുടെ അറിവോടെ അല്ല എന്ന് പത്രകുറിപ്പിലൂടെ അറിയിച്ചുകൊള്ളുന്നു.
മനോജ് ശങ്കരനെല്ലൂർ
(കേരള പ്രദേശ് തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് )

