പാലാ: കിടങ്ങൂർ കടപ്ലാമറ്റം റൂട്ടിൽ മൂന്തോട് ഭാഗത്ത് കളപ്പുരയ്ക്കൽ സണ്ണി തോമസിന്റെ വീടിന്റെ ഭാഗത്ത് സ്വൈര്യ വിഹാരം നടത്തിയിരുന്ന മൂന്നോളം മൂർഖൻ പാമ്പിനെ വനം വകുപ്പ് പരിശീലനം ലഭിച്ച വിദഗ്ദ്ധർ കൈയ്യോടെ പിടികൂടി.


കളപ്പുരയ്ക്കൽ സണ്ണിയുടെ വീടിന്റെ വിറകു പുരയോട് ചേർന്ന കയ്യാല പൊത്തിൽ നിന്നുമാണ് 7 അടി , ആറടി നീളവും ഉള്ള, 3 മൂർഖൻ പാമ്പുകളെ ഇന്ന് പിടികൂടിയത്, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്. വനംവകുപ്പിന്റെ സയന്റിഫിക് സ്നേക്ക് റെസ്ക്യൂ ആയ ജോസഫ് തോമസ് പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തിൽ, നിതിൻ, ഷെൽഫി എന്നിവർ ചേർന്ന് അതിസാഹസികമായാണ് മൂന്ന് മൂർഖൻ പാമ്പിനെയും പിടികൂടിയത്.


തലേ ദിവസം ഒരു മൂർഖൻ പാമ്പ് അടുക്കള ഭാഗത്ത് കൂടി നീങ്ങുന്നത് വത്സമ്മ സണ്ണി കണ്ടിരുന്നു.സംയമനം വിടാതെ പാമ്പിനെ നിരീക്ഷിച്ച വീട്ടമ്മ അതിന്റെ വാസ സ്ഥാനം കണ്ടു പിടിച്ചു.ഇന്ന് രാവിലെ മാളത്തിന് സമീപം വീണ്ടും ഒരെണ്ണത്തിനെയും കൂടി കണ്ടപ്പോൾ വനം വകുപ്പുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് പാലയിലുള്ള വനം വകുപ്പിന്റെ അംഗീകാരമുള്ള പരിശീലരുടെ സേവനം പ്രയോജനപ്പെടുത്തിയത്.സിബി പ്ളാത്തോട്ടം (ജോസഫ് തോമസ് ) അന്തീനാട് > 9447104919,
ഷെൽഫി ജോസ് വടക്കേമുളഞ്ഞനാൽ മേലുകാവ്മറ്റം > ,9495010 347,നിതിൻ സി.വടക്കൻ പാലാ 9447123722 എന്നിവർ കളപ്പുരയ്ക്കൽ ഭവനത്തിൽ എത്തിച്ചേരുകയും പാമ്പിനെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയുമായിരുന്നു.ഭീതിയൊഴിഞ്ഞ സന്തോഷത്തിലാണ് സണ്ണി കളപ്പുരയ്ക്കലും.ഭാര്യ വത്സമ്മയും ,മകൻ ജിൻസും ഇപ്പോൾ.

