
പാലാ :ചില വ്യക്തി താൽപര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി നഗരസഭാ ചെയർമാൻ പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡ് ഫണ്ട് മറ്റു ചില വാർഡുകളിലേക്ക് വക മാറ്റാൻ നടത്തുന്ന നീക്കം അപലപനീയമാണെന്നും അതിന് ഏതുവിധേനയും ചെറുക്കുമെന്നും കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് അറിയിച്ചു. നാമമാത്രമായ തുക മാത്രമാണ് പ്രതിപക്ഷ കൗൺസിലർമാർക്ക് വാർഡ് ഫണ്ടായി അനുവദിച്ചത്. അതിൽനിന്നും അനധികൃതമായി ഫണ്ട് വക മാറ്റാനുള്ള നീക്കം അനുവദിച്ചു കൊടുക്കില്ല. പതിനാറാം വാർഡിൽ അനുവദിച്ച 7 ലക്ഷം രൂപയിൽ നിന്ന് 145000 രൂപ പതിനൊന്നാം വാർഡിലേക്ക് വക മാറ്റുവാനുള്ള നീക്കമാണ് ഇന്നത്തെ കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൗൺസിലിനുള്ളിൽ പ്രതിപക്ഷനേതാവ് പ്രൊഫസർ സതീഷ് ചൊള്ളാനിയുടെ നേതൃത്വത്തിൽഷ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തും. വേണ്ടിവന്നാൽ ശക്തമായ ബാഹ്യ സമരവും ഈ വിഷയത്തിൽ പാർട്ടി ഏറ്റെടുത്തു നടത്തുമെന്നും തോമസ് ആർ വി അറിയിച്ചു.

