തിരുവനന്തപുരം :പാറമടയില്‍ കാല്‍ വഴുതി വീണ് യുവാവ് മരിച്ചു. കോവളം പൂങ്കുളം മുനിപ്പാറ കല്ലടിച്ചാന്‍ മൂല സ്വദേശി അഭിരാജ്(32) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കുന്നുപാറ ക്ഷേത്രത്തിന് സമീപത്തുള്ള പാറമടയ്ക്ക് മുകളിലെ വഴിയിലൂടെ നടന്നുപോകവെ താഴേയ്ക്ക് വഴുതി വീണായിരുന്നു അപകടം. 50 അടിയോളം താഴ്ചയിലുള്ള പാറയില്‍ വീണ അഭിരാജിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.

അഭിരാജിനെ രക്ഷിക്കാനായി സുഹൃത്തുക്കളായ അരുണ്‍കുമാര്‍, ഷാജി, അഭിലാഷ്, രാജേഷ്, പ്രദീപ്, ശോഭേന്ദ്രന്‍ എന്നിവര്‍ താഴേയ്ക്ക് എത്തിയെങ്കിലും മുകളിലേയ്ക്ക് കൊണ്ടുവരാനായില്ല. തുടര്‍ന്ന് വിഴിഞ്ഞം അഗ്‌നിരക്ഷാസേനയെയും കോവളം പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ചെങ്കല്‍ ചൂളയില്‍ നിന്നുള്ള സ്‌കൂബാ ടീമിനെ എത്തിച്ചായിരുന്നു അപകടത്തില്‍ പരുക്കേറ്റ് കിടന്ന അഭിരാജിനെ പുറത്തെത്തിച്ചത്.

അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ പ്രാഥമിക ചികിത്സ നല്‍കി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തെിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തില്‍ കോവളം പോലീസ് കേസെടുത്തു. ഭാര്യ. മഞ്ചുഷ, മകന്‍ രണ്ടുവയസയുള്ള അനന്തുരാജ്. വിഴിഞ്ഞം അഗ്‌നിരക്ഷാസേനയിലെ സ്റ്റേഷന്‍ ഓഫീസര്‍ അജയ്.ടി.കെ, ചെങ്കല്‍ച്ചൂളയിലെ സ്റ്റേഷന്‍ ഓഫീസര്‍ നിപിന്‍, സ്‌കൂബാടീമിലെ കെ.വി.സുഭാഷ്, വി.വി.ബിജു, ആര്‍.രതീഷ്, എസ്. രാകേഷ്, കോവളം എസ്‌ഐ.എസ്.അനീഷ്‌കുമാര്‍ അടക്കമുള്ളവരാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.

