Kerala

കൊച്ചിയിലാകെ തിരുത മീൻ കറിക്ക് പ്രിയമേറുന്നു:ഇന്നലെ പല കോൺഗ്രസ് ഭവനങ്ങളിലും തിരുതകറി

എറണാകുളം :കെ വി തോമസിലൂടെ പ്രസിദ്ധമായ തിരുത മീൻ ഇപ്പോൾ കൊച്ചിയിലും സംസ്ഥാനത്തെമ്പാടും പ്രിയ മീനായി മാറിയിട്ടുണ്ട്.ഇന്നലെ ഉപ തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തിരുത തോമാ എന്ന് വിളിക്കാത്ത കോൺഗ്രസുകാർ ചുരുങ്ങും.ഇന്നലെ കൊച്ചിയിൽ തിരുത മീൻ കിട്ടാനില്ലാത്ത അവസ്ഥ ആയിരുന്നു.ഉള്ളതിനൊക്കെ വൻ വിലയും .വില കയറി കിലോയ്ക്ക് 500 രൂപാ വരെ ആയിരുന്നു പല കടകളിലും.സാധാരണക്കാരായ പല കോൺഗ്രസ് ഭവനങ്ങളിലും കെ വി തോമസിനോടുള്ള വിദ്വെഷം മൂലം തിരുത കറി വച്ച് കൂട്ടുന്നുണ്ടായിരുന്നു.പെട്ടെന്നുണ്ടായ തീര്ത്ത പ്രിയം മുതലെടുക്കാനാവാത്ത വിഷമത്തിലായിരുന്നു മീൻകട ക്കാർ.ഇതറിഞ്ഞിരുന്നെങ്കിൽ കുറച്ച് സ്റ്റോക്ക് ചെയ്യാമായിരുന്നു എന്നാണ് ഇതേക്കുറിച്ചു ഒരു മൽസ്യ വ്യാപാരി പറഞ്ഞത്.

തിരുതയ്ക്ക് പബ്ലിസിറ്റിയായ സ്ഥിതിക്ക് കറി വയക്കുന്നത് എങ്ങനെയെന്ന് നോക്കാം.

തിരുത – ഒരു കിലോ

2. തേങ്ങ – ഒന്ന്

3. വെളിച്ചെണ്ണ – പാകത്തിന്

4. കടുക് – ഒരു ചെറിയ സ്പൂൺ

5. സവാള – രണ്ട്, കനം കുറച്ച് അരിഞ്ഞത്

പച്ചമുളക് – നാല്–അഞ്ച്, പിളർന്നത്

ഇഞ്ചി – ഒരു കഷണം, ചതച്ചത്

വെളുത്തുള്ളി – നാല്–അഞ്ച് അല്ലി, ചതച്ചത്

കറിവേപ്പില – പാകത്തിന്

 

 

6. മല്ലിപ്പൊടി – നാലു ചെറിയ സ്പൂൺ

മുളകുപൊടി – മൂന്നു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ഫിഷ്മസാല – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7. മാങ്ങ – രണ്ട്, നീളത്തിൽ അരിഞ്ഞത്

കുടംപുളി – രണ്ട്–മൂന്ന് ചുള

8. ചുവന്നുള്ളി – 10, അരിഞ്ഞത്

മുളകുപൊടി – കാൽ ചെറിയ സ്പൂൺ

 

 

പാകം ചെയ്യുന്ന വിധം

∙ മീൻ വെട്ടിക്കഴുകി കഷണങ്ങളാക്കി അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.

∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാലെടുത്തു വയ്ക്കണം.

∙ ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം അഞ്ചാമത്തെ ചേരുവ യഥാക്രമം ചേർത്തു വഴറ്റുക.

∙ മൂത്തമണം വരുമ്പോൾ ആറാമത്തെ ചേരുവ അൽപം തേ ങ്ങാപ്പാലിൽ അരച്ചെടുത്തതു ചേർത്ത് ഇളക്കണം.

∙ ഇതിലേക്ക് മൂന്നാംപാൽ ചേർത്തു തിളയ്ക്കുമ്പോൾ രണ്ടാംപാലും മാങ്ങ അരിഞ്ഞു വെള്ളത്തിലിട്ടതും കുടംപുളിയും ചേർത്തു തിളപ്പിക്കണം. ഇതിലേക്കു മീൻ കഷണങ്ങൾ ചേ ർത്തു ചട്ടി ചുറ്റിച്ചു വയ്ക്കുക.

∙ മീൻ വെന്ത ശേഷം തീ കുറച്ചു വച്ച് ഒന്നാംപാൽ ചേർക്കുക.ഉപ്പും പാകത്തിനാക്കിയ ശേഷം വാങ്ങി വയ്ക്കണം.

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി എട്ടാമത്തെ ചേരുവയും കറി വേപ്പിലയും വറുത്തതു ചേർത്ത് അലങ്കരിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top