തീക്കോയി:അതിജീവനത്തിൻ്റെ പച്ചപ്പ് തേടി: തീക്കോയ് ഗ്രാമപഞ്ചയാത് വഴിക്കടവ് കുരിശുമലയും പരിസരവും വൃത്തിയാക്കി.
സ്വഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പ്രകൃതി സംരക്ഷണം എന്ന ആശയം മുൻനിർത്തി കുരിശുമലയും പരിസരവും വൃത്തിയാക്കി.കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന വാഗമൺ കാർഡ് സ്കിൽ അക്കാദമിയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അതിജീവനത്തിൻ്റെ പച്ചപ്പ് തേടി എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.



Foundar of chairmanജോർജ് കുളങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു.കാർഡ് സ്കിൽ അക്കാദമി ചെയർമാൻ ഡോ.നടക്കൽ ശശി, സെൻ്റർ ഹെഡ് മുഹമ്മദ് നിഫാൻ, ഗ്രാമപഞ്ചയത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനോയ് ജോസഫ് ,വാഗമൺ ഗ്ലോബൽ HRD ഫൌണ്ടേഷൻ ചെയർമാൻ ജോസ് കാനാട്ട് എന്നിവർ പങ്കെടുത്തു. കുരിശുമലയിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തെരുവ് നാടകവും നടന്നു.


