കോട്ടയം:കിടങ്ങൂർ :അർദ്ധരാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഒറ്റയ്ക്ക് താമസിച്ചിരുന്ന 88 കാരിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 20 കാരനെ മണിക്കൂറുകൾക്കം പൊലീസ് പിടികൂടി. അതിക്രമത്തിനിടെ സാരമായി പരിക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം രക്ഷപെട്ട ലഹരിയ്ക്ക് അടിമയായ പ്രതിയെ പൊലീസ് സംഘം മണിക്കൂറുകൾക്കം പിടികൂടി. കിടങ്ങൂർ മംഗളാരം പള്ളിക്ക് സമീപം താമസിക്കുന്ന കാഞ്ഞിരക്കാട്ട് സോമന്റെ മകൻ പ്രസാദി (20)നെയാണ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.


തിങ്കളാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശവാസിയും മുൻപ് വിവിധ കേസുകളിൽപ്പെട്ട് തിരുവഞ്ചൂർ ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുള്ള ആളുമായ പ്രസാദ് നിലവിൽ ലഹരിയ്ക്ക് അടിമയാണ്. ലഹരിയുടെ വീര്യത്തിൽ പ്രദേശത്ത് കറങ്ങി നടന്ന അക്രമ പ്രവർത്തനങ്ങൾ ചെയ്യുകയാണ് ഇയാളുടെ പതിവ്.
മുൻപരിചയമുള്ള വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് വീട്ടിലെത്തുകയും ആരും ഇല്ലെന്ന് മനസിലാക്കി പീഢനശ്രമം നടത്തുകയുമായിരുന്നു. പ്രതി ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്താൻ ശ്രമിച്ചെങ്കിലും വൃദ്ധ എതിർത്തതോടെ യുവാവ് കടന്നു കളഞ്ഞു. ബലപ്രയോഗത്തിൽ പരിക്ക് പറ്റിയ സ്ത്രീ ആശുപത്രിയിൽ ചികിത്സ തേടി.

സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രസാദിനെ കിടങ്ങൂർ എസ്.ഐ കുര്യൻ മാത്യു, എ.എസ്.ഐ ബിജു ചെറിയാൻ, ആഷ് ചാക്കോ , സിനിമോൾ , സുനിൽകുമാർ , അരുൺ , മനോജ് എന്നിവരടങ്ങിയ സംഘം രാത്രിയിൽ തന്നെ നടത്തിയ തിരെച്ചിനൊടുവിലാണ് ഒളിസ്ഥലത്ത് നിന്ന് പിടികൂടിയത് നേരെത്തെ തിരുവഞ്ചൂർ ജുവനൈൽ ഹോമിലെ അന്തേവാസിയായിരുന്ന പ്രതി ഇപ്പോൾ ലഹരിയ്ക്കടിമയായി നാട്ടിൽ കറങ്ങി നടക്കുകയായിരുന്നു പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.


