ന്യൂഡൽഹി :മദ്യലഹരിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാറിടിച്ച് യുവാവ് മരിച്ചു. ഡല്‍ഹിയിലെ രോഹിണിയിലുള്ള ബുദ്ധ വിഹാര്‍ മേഖലയിലാണ് സംഭവം. അപകടമുണ്ടാക്കിയ പോലീസുകാരന്‍ അറസ്റ്റിലാണ്. സലില്‍ ത്രിപതിയാണ് മരിച്ചത്. സൊമാറ്റോയില്‍ ഡെലിവറി ബോയിയായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി പോകുന്നതിനിടെയാണ് സലില്‍ ഓടിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിച്ചത്. സംഭവസ്ഥലത്തു വച്ചുതന്നെ സലില്‍ മരിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്നവരാണ് അപകടമുണ്ടാക്കിയയാളെ പോലീസില്‍ ഏല്‍പ്പിച്ചത്. അതേസമയം, സലിലിന്റെ കുടുംബത്തിന് ആവശ്യമായ സഹായം ചെയ്തു നല്‍കുമെന്ന് സൊമാറ്റോ വക്താവ് അറിയിച്ചു.


