ദൽഹി :ബിഷപ്പ് ഫ്രാങ്കോ കേസിലെ വിധി ഞെട്ടിച്ചെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ : നീതി ലഭിക്കും വരെ കമ്മീഷന്‍ കൂടെയുണ്ടാകുമെന്നും രേഖ ശര്‍മഅപ്പീലുമായി മുന്‍പോട്ട് പോകണം. നീതി ലഭിക്കും വരെ കമ്മീഷന്‍ കൂടെയുണ്ടാകുമെന്നും രേഖ ശര്‍മ പ്രതികരിച്ചു. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് കേസില്‍ വിധി പറഞ്ഞത്. ബലാല്‍സംഗം ഉള്‍പ്പെടെ ഏഴ് വകുപ്പുകളായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലായിരുന്നു കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് വിധി.