Kerala

കള്ള് ചെത്ത് വ്യവസായ ക്ഷേമ നിധി ബോർഡിന്റെ പ്രവർത്തനം കാര്യ ക്ഷമമാക്കണം -എ ഐ റ്റി യു സി

 

കോട്ടയം :പാലാ.കേരള കള്ള് ചെത്ത് ക്ഷേമ നിധി ബോർഡിന്റെ പ്രവർത്തനം കാര്യ ക്ഷമമാക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മദ്യവ്യവസായ തൊഴിലാളി യൂണിയൻ എ ഐ റ്റി യു സി  വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

 

 

കുത്തഴിഞ്ഞ കള്ള് ചെത്ത് വ്യവസായ ക്ഷേമനിധി ബോർഡിന്റെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ അനാസ്ഥയും തൊഴിലാളികൾക്ക് കിട്ടേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നതായി മദ്യവ്യവസായ തൊഴിലാളി യൂണിയൻ എ ഐ റ്റി യു സി  വാർഷിക സമ്മേളനം ആരോപിച്ചു. പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ കെ വി കൈപ്പള്ളി നഗറിൽ നടന്ന സമ്മേളനം കേരള സംസ്ഥാന മദ്യവ്യസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ സുശീലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അഡ്വ വി കെ സന്തോഷ്‌ കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബാബു കെ ജോർജ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.തൊഴിലിൽ നിന്നും പിരിഞ്ഞ തൊഴിലാളികളെ ആദരിച്ചു, എസ് എസ് എൽ പരീക്ഷയിലും  പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം നേടി ക്ഷേമ നിധി ബോർഡിന്റെ സ്വർണ്ണ മെഡലിന് അർഹയായ അക്ഷയമോൾ ഷാജി, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അഷിത സാബുവിനും മൊമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.   അഡ്വ സണ്ണി ഡേവിഡ്, പി ജി ത്രിഗുണ സെൻ, ഇ കെ മുജീബ്, അഡ്വ തോമസ് വി റ്റി, എം ജി ശേഖരൻ,കെ എസ് മാധവൻ, പി എസ് ബാബു പി എൻ ദാസപ്പൻ,, ജോമോൻ ജോണി, എൻ എസ് സന്തോഷ്‌കുമാർ  പി, എസ് ജോസ്, സിബി ജോസഫ്  പി എൻ പ്രമോദ്, കെ ബി അജേഷ്, സോജി പി കെ എന്നിവർ പ്രസംഗിച്ചു.

 

 

തോമസ് ജോസഫ് രക്ത സാക്ഷി പ്രമേയവും കെ കെ ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിയൻ ഭാരവാഹികളായി   അഡ്വ വി കെ സന്തോഷ്‌ കുമാർ ( പ്രസി.)  കെ എ മുരളീധരൻ, പ്രിസിൻ പി വിദ്യാധരൻ, എ പൊന്നപ്പൻ, ദിലീപ് കുമാർ പി എസ് ( വൈസ് പ്രസിഡന്റുമാർ)    ബാബു കെ ജോർജ് (ജന. സെക്ര ), എം ജി ശേഖരൻ, അഡ്വ സണ്ണി ഡേവിഡ്, കെ എസ് മോഹനൻ, തോമസ് ജോസഫ് (സെക്രട്ടറിമാർ )  എന്നിവരെ തെരെഞ്ഞെടുത്തു.

 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top