Crime

ഫയര്‍ ഫോഴ്‌സ് അക്കാദമിയില്‍ സ്റ്റേഷന്‍ ഓഫീസര്‍ ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ :ഫയര്‍ ഫോഴ്‌സ് അക്കാദമിയില്‍ സ്റ്റേഷന്‍ ഓഫീസര്‍ ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വാഴക്കാട് സ്വദേശി രഞ്ജിത്തിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ഹോസ്റ്റല്‍ ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

സ്റ്റേഷന്‍ ഓഫീസര്‍ ട്രെയിനിയായിരുന്നു. രഞ്ജിത്തിന് മാനസിക സമര്‍ദ്ദമുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. 31-ാമത് ബാച്ച്‌ ഫയര്‍മാനായ രഞ്ജിത്ത് നിലവില്‍ സ്റ്റേഷന്‍ ട്രയിനി ഓഫീസറാണ്. നാഗ്പൂരിലെ ഫയര്‍ഫോഴ്‌സ് അക്കാദമിയില്‍ ഫയര്‍ ഓഫീസര്‍ ട്രെയിനിയായി കഴിഞ്ഞ 10 നാണ് ഇയാള്‍ക്ക് പ്രവേശനം ലഭിച്ചത്. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി തൃശൂര്‍ ഫയര്‍ഫോഴ്‌സ് അക്കാദമിയില്‍ എത്തിയതായിരുന്നു രഞ്ജിത്ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top