Crime

സ്‌കൂട്ടറിൽ പിന്നിലൂടെയെത്തി സ്ത്രീകളെ കയറി പിടിക്കുന്ന ആൾക്കായി തെരച്ചിൽ വ്യാപകം

കൊച്ചി :പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ സൈ​ക്കി​ള്‍ റൈ​ഡ​റാ​യ സ്തീ​യെ​യും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രാ​യ മ​റ്റു മൂ​ന്നു സ്ത്രീ​ക​ളെ​യും ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ക്ര​മി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഇ​യാ​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ സ​മീ​പ​ത്തെ ക​ട​യി​ല്‍നി​ന്നു പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സു​സു​ക്കി അ​ക്‌​സ​സ് സ്‌​കൂ​ട്ട​റാ​ണ് അ​ക്ര​മി ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ന്‍റെ ന​മ്പ​ര്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മ​ല്ലാ​ത്ത​താ​ണ് പോ​ലീ​സി​നെ വ​ല​യ്ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ സൈ​ക്കി​ള്‍ റൈ​ഡ​റാ​യ സ്ത്രീ ​ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തു​കൂ​ടാ​തെ ര​ണ്ടു പ​രാ​തി​ക​ള്‍ കൂ​ടി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും സൗ​ത്ത് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ​ന​മ്പി​ള്ളി​ന​ഗ​ര്‍, ക​ട​വ​ന്ത്ര ഭാ​ഗ​ങ്ങ​ളി​ല്‍ സ്‌​കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​വ് ത​ങ്ങ​ള്‍​ക്കു നേ​രേ അ​ക്ര​മം ന​ട​ത്തി​യ​താ​യി സ്ത്രീ​ക​ള്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

 

എ​സ്‌എ റോ​ഡി​ല്‍ വൈ​റ്റി​ല ഭാ​ഗ​ത്തു​നി​ന്നും വ​രുമ്പോ​ള്‍ ക​ട​വ​ന്ത്ര ജം​ഗ്ഷ​നും മെ​ട്രോ സ്റ്റേഷ​നും ഇ​ട​യ്ക്കു​ വെ​ച്ചാ​ണ് സൈ​ക്ക​ളി​ല്‍ റൈ​ഡ​ര്‍​ക്കു നേ​രേ അ​തി​ക്ര​മം ന​ട​ന്ന​ത്. സ്‌​കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​വ് പി​ന്നി​ലൂ​ടെ​യെ​ത്തി ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ കൂ​ടെ പി​ന്നാ​ലെ വ​രി​ക​യാ​യി​രു​ന്ന പ​രി​ശീ​ല​ക​ന്‍ ഓടിയെത്തി​യെ​ങ്കി​ലും അ​ക്ര​മി അ​തി​വേ​ഗ​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചു പോ​യി.

പി​ന്നീ​ട് പ​ന​മ്പി​ള്ളി ന​ഗ​റി​ലൂ​ടെ ന​ട​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് വീ​ട്ട​മ്മ​മാ​ര്‍​ക്കു നേ​രെ​യും സ്‌​കൂ​ട്ട​റി​ലെ​ത്തി​യ ആ​ളി​ല്‍​നി​ന്നും സ​മാ​ന അ​നു​ഭ​വ​മു​ണ്ടാ​യി. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. എ​ല്ലാ സം​ഭ​വ​ത്തി​നു പി​ന്നി​ലും ഒ​രാ​ള്‍ ത​ന്നെ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. സൈ​ക്കി​ള്‍ റൈ​ഡ​റാ​യ ഇ​രുമ്പ​നം സ്വ​ദേ​ശി​നി ക​മ്മീ​ഷ​ണ​റെ നേ​രി​ല്‍ ക​ണ്ടാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top