വിതുര :കോണ്‍ക്രീറ്റ് മിക്‌സര്‍ മറിഞ്ഞുവീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പലോട് പച്ചയില്‍ പുത്തന്‍ വീട് ആലും മൂട് സ്വദേശി കുമാരപിള്ള (57) ആണ് മരിച്ചത്. ചെറ്റച്ചല്‍ ഇടമുക്കില്‍ വെച്ചായിരുന്നു അപകടം. ചെറ്റച്ചലില്‍ കോണ്‍ക്രീറ്റിനായി ജീപ്പിന്റെ പുറകില്‍ കെട്ടി വലിച്ചു കൊണ്ടു പോകുകയായിരുന്ന കോണ്‍ക്രീറ്റ് മിക്സിംഗ് മെഷീന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. ജീപ്പിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് സംഭവം കണ്ട നാട്ടുകാര്‍ പറയുന്നു. ജീപ്പ് സ്‌കൂട്ടറില്‍ ഇടിച്ചിട്ട് മിക്‌സിങ് യന്ത്രം മറിഞ്ഞ് കുമാരപിശള്ളയുടെ ദേഹത്ത് വീണത്. അപകടത്തില്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്ന കുമാരപിള്ളയുടെ തലയ്ക്കാണ് കൂടുതല്‍ ക്ഷതമേറ്റത്. നാട്ടുകാര്‍ ഉടന്‍തന്നെ താലൂക്കാശുപത്രിയിലേയ്ക്കു കൊണ്ടു പോയെങ്കിലും യാത്രാമദ്ധ്യേ മരണപ്പെടുകയായിരുന്നു. മൃതദേഹം വിതുര താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.


