Kerala

ചില്ലറ നാണയമെന്ന്​ കരുതി യാത്രക്കാരന്‍ ബസില്‍ കൊടുത്തത്​ സ്വര്‍ണ നാണയം

കുട്ട്യാടി :ചില്ലറ നാണയമെന്ന്​ കരുതി യാത്രക്കാരന്‍ ബസില്‍ കൊടുത്തത്​ സ്വര്‍ണ നാണയം. കണ്ടക്ടര്‍ അഞ്ച്​ രൂപ ചില്ലറ​ ചോദിച്ചപ്പോഴാണ്​ കുറ്റ്യാടിയില്‍നിന്ന്​ തൊട്ടില്‍പാലത്തേക്ക്​ യാത്രചെയ്ത കരിങ്ങാട്​ സ്വദേശിക്ക്​ അബദ്ധം പറ്റിയത്​.വീട്ടിലെത്തി കീശ തപ്പിയപ്പോള്‍ സ്വര്‍ണനാണയം കാണാനില്ല. ഉടന്‍ കണ്ടക്ടറുടെ നമ്പര്‍ സംഘടിപ്പിച്ച്‌​ ബന്ധപ്പെ​ട്ടെങ്കിലും കണ്ടക്​ടര്‍ ചില്ലറയെന്ന്​ കരുതി കൈമാറിയതായി പറഞ്ഞു. കെ.സി.ആര്‍ എന്നാണ്​ ബസിന്റെ പേരെന്ന്​ യാത്രക്കാരന്‍ പറയുന്നു.

 

ഗള്‍ഫില്‍ ജോലിചെയ്തിരുന്ന സമയത്ത്​ മലബാര്‍ ഗോള്‍ഡില്‍നിന്ന്​ വാങ്ങിയ സ്വര്‍ണനാണയം മകളുടെ കോളേജ്​ ഫീസടക്കാന്‍ വേണ്ടി വില്‍ക്കാന്‍ കൊണ്ടുപോയതായിരുന്നു. എന്നാല്‍, ഒരു കൂട്ടുകാരന്‍ പണം വായ്പനല്‍കിയതോടെ നാണയം വില്‍ക്കുന്നത്​ ഒഴിവാക്കി വീട്ടിലേക്കു തിരിക്കുമ്പോഴാണ്​ സംഭവം. തളീക്കരക്കും തൊട്ടില്‍പാലത്തിനും ഇടയില്‍ യാത്രചെയ്​ത ആര്‍ക്കോ ബാക്കി കൊടുത്ത​പ്പോള്‍ സ്വര്‍ണനാണയം കൊടുത്തുപോയിരിക്കാമെന്നാണ്​ കണ്ടകട്​ര്‍ പറയുന്നത്​. അല്ലെങ്കില്‍ ബസ്​ തൊട്ടില്‍പാലത്തുനിന്ന്​ തിരിച്ച്‌​ വടകരക്ക്​ പോകുമ്പോഴായിരിക്കും എന്നും പറയുന്നു. കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്​.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top