Crime

മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രകോപിതനായ യാത്രക്കാരന്‍ കെഎസ്‌ആര്‍ടിസി കണ്ടക്ടറുടെ വിരല്‍ കടിച്ചു മുറിച്ചു

വണ്ടിപ്പെരിയാർ :മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രകോപിതനായ യാത്രക്കാരന്‍ കെഎസ്‌ആര്‍ടിസി കണ്ടക്ടറുടെ വിരല്‍ കടിച്ചു മുറിച്ചു. പരുക്കേറ്റ കുമളി ഡിപ്പോയിലെ കണ്ടക്ടര്‍ രാഹുല്‍ കൃഷ്ണനെ വണ്ടിപ്പെരിയാര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യാത്രക്കാരനായ രാജീവനെ (38) പോലീസ് പിടികൂടി. വണ്ടിപ്പെരിയാര്‍ – ആനക്കുഴി റൂട്ടിലാണ് സംഭവം. രാജീവന്‍ മാസ്ക് ധരിച്ചിട്ടില്ലെന്ന് ബസിലെ മറ്റു യാത്രക്കാര്‍ കണ്ടക്ടറോടു പരാതി പറഞ്ഞു. കണ്ടക്ടര്‍ രാഹുല്‍ ഇയാളോടു മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ രോഷാകുലനായ രാജീവന്‍ കണ്ടക്ടറുടെ വിരലില്‍ കടിച്ചു. നഖം കൊണ്ടു മുഖത്തു മാന്തുകയും ചെയ്തു. മറ്റു യാത്രക്കാര്‍ ഇയാളെ തടഞ്ഞുവച്ച ശേഷം കുമളി പോലീസില്‍ അറിയിക്കുകയായിരുന്നു.

Ad

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top