
പാലാ:മൂന്നിലവ്: പാലായിലെ കോൺഗ്രസുകാരും ,കേരളാ കോൺഗ്രസ് ജോസ് വിഭാഗവും തമ്മിലുള്ള വൈരം അടങ്ങുന്ന ലക്ഷണമില്ല.കൊണ്ടും കൊടുത്തും അത് മുന്നേറുകയാണ്. മൂന്നിലവ് സർവ്വീസ് സഹകരണ ബാങ്കിൽ കോൺഗ്രസ് പ്രസിഡണ്ടിനെ അവിശവാസത്തിലൂടെ പുറത്താക്കി കേരളാ കോൺഗ്രസ് ജോസ് വിഭാഗം വെല്ലുവിളിച്ചപ്പോൾ കോൺഗ്രസ് സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ചു സ്വതന്ത്രനെ പ്രസിഡണ്ട് ആക്കി ജോസ് ഗ്രൂപ്പിന് മറുപടി കൊടുത്തിരുന്നു .എന്നാൽ ഇന്ന് കോൺഗ്രസ് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിന് ചുക്കാൻ പിടിച്ച കേരളാ കോൺഗ്രസ് ജോസ് വിഭാഗം മണ്ഡലം പ്രസിഡണ്ട് കൂടിയായ ബാങ്ക് വൈസ് പ്രസിഡണ്ടിനെ അവിശ്വാസത്തിലൂടെ പുറത്താക്കി കോൺഗ്രസ് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ്, മൂന്നിലവ് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് ടൈറ്റസ് ജേക്കബ്ബ് പുന്നപ്ളാക്കലിനെതിരെ കോൺഗ്രസ് നൽകിയ അവിശ്വാസം ഇന്ന് പാസായി.
ബാങ്കിൽ നേരത്തെ കോൺഗ്രസ് പ്രസിഡൻ്റ് റ്റോമി കുരിശിങ്കൽ പറമ്പിലിനെതിരെ കേരളാ കോൺഗ്രസ് അംഗങ്ങൾ നൽകിയ അവിശ്വാസം പാസായിരുന്നു. കോൺഗ്രസിലെ ഒരു അംഗത്തെ കാലുമാറ്റിയാണ് ഇത് കേരളാ കോൺഗ്രസ് സാധിച്ചത്. തുടർന്ന് കോൺഗ്രസ് അംഗം ങ്ങളുടെ പിന്തുണയോടെ സ്വതന്ത്ര അംഗം എ.ബി സാമുവേൽ പ്രസിഡൻറായ ശേഷം കോൺഗ്രസ് അംഗങ്ങൾ കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും ബാങ്ക് വൈസ് പ്രസിഡണ്ടുമായ ടൈറ്റസ് ക്കബ്ബ് പുന്നപ്ളാക്കലിനെതിരെ അവിശ്വാസം നൽകുകയും ഇന്ന് പാസാവുകയും വൈസ് പ്രസിഡൻ്റിനെ പുറത്താക്കുകയും ചെയ്തു.ഇതോടെ കോൺഗ്രസ് ഒരു മധുര പ്രതികാരമാണ് സാധിതമാക്കിയിരിക്കുന്നത്.ബാങ്കിലെ ആകെയുള്ള പതിനൊന്ന് അംഗങ്ങളിൽ ഏഴു പേരുടെ പിന്തുണയാണിപ്പോൾ കോൺഗ്രസിനുള്ളത് .രണ്ടു സ്വതന്ത്രരുടെ പിന്തുണയും ചേർത്താണ് ഏഴുപേർ ഉള്ളത്.ഇന്ന് രാവിലെ നടന്ന അവിശ്വാസത്തിൽ അതീവ സുരക്ഷയോടെയാണ് സ്വതന്ത്ര അംഗങ്ങളെ ബാങ്കിൽ കോൺഗ്രസുകാർ ഹാജരാക്കിയത്.

