Kerala

നഗരസഭാ ചെയർമാൻ നേരിട്ട് എത്തി തൃക്കയിൽ കടവ് റോഡിൽ പാറമക്ക് നിരത്തി ചെളിക്കുണ്ട് ഒഴിവാക്കി

 

 

പാലാ: ചെത്തിമ ററം തൃക്കയിൽ കടവ് റോഡ് നിർമ്മാണം തുടരവെ തുടർച്ചയായ മഴ നിമിത്തം തുടർപണികൾ മുടങ്ങുകയും വെള്ളം കെട്ടി നിന്ന് ചെളിക്കുണ്ട് ആയി മാറി കാൽനടയാത്ര പോലും അസാദ്ധ്യമാവുകയും ചെയ്ത നഗരസഭാ റോഡിൽ പാറമക്ക് നിരത്തി കാൽ നടയാത്രയ്ക്ക് ആനുയോജ്യമാക്കിയതായി നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.സ്ഥലം കൗൺസിലർ ബിന്ദുമനുവും സന്നിഹിതയായിരുന്നു.

 

പെയ്തിറങ്ങുന്നകനത്ത മഴയിൽ ഒഴുകി എത്തുന്ന മഴവെള്ളം ഈ ഭാഗത്ത് വാർന്നു പോകാതെ കെട്ടി നിൽക്കുന്നതിനാൽ വാഹനം കടന്നു പോകുമ്പോൾ ചെളി നിറയുകയാണെന്ന് ചെയർമാൻ പറഞ്ഞു.മഴ മാറിയാൽ മാത്രമെ തുടർ പണികൾ നടത്തി റോഡ് പൂർണ്ണമായും സഞ്ചാരയോഗ്യമാക്കുവാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു .പരിസരവാസികളുടെ പരാതി നേരിട്ട് പരിശോധിച്ച് നഗരസഭാ എൻജിനീയറിംഗ് വിഭാഗവുമായി ചർച്ച നടത്തി കോൺട്രാക്ടരുടേയും സഹകരണത്തോടെയാണ് പാറമക്ക് നിരത്തി താത്കാലിക പരിഹാരം നഗരസഭാ ചെയർമാൻ്റെയും കൗൺസിലർമാരുടേയും നേതൃത്വത്തിൽ ഇവിടെ ഉണ്ടാക്കിയത്.മഴമാറിയാൽ ഉടൻ തന്നെ  നിർമ്മാണം പുനർ ആരംഭിക്കുമെന്ന് വാർഡ് കൗൺസിലർ ബിന്ദു മനു പറഞ്ഞു.മഴയത്ത്  ടാർ ചെയ്ത റോഡുകൾ പൊളിഞ്ഞു പോയ അനുഭവമുള്ള  സ്ഥിതിക്ക് മഴയത്ത് ടാർ ചെയ്തു വീണ്ടും റോഡ് ഗതാഗത  യോഗ്യമല്ലാതാക്കേണ്ടതില്ല എന്നതിനാലാണ് ഇപ്പോൾ ടാർ ചെയ്യാത്തതെന്നു വാർഡ് കൗൺസിലർ ബിന്ദു മനു അഭിപ്രായപ്പെട്ടു.

 

വാഹനങ്ങൾ ഓടുമ്പോൾ വീണ്ടും ഇവിടെ മണ്ണ് ഇളകുവാൻ സാദ്ധ്യതയുണ്ട്, മഴ മാറിയാലുടൻ തന്നെ റോഡ് ഉയർത്തി അവശേഷിക്കുന്ന പണികൾ അതിവേഗം പൂർത്തിയാക്കുവാൻ നിർദ്ദേശം നൽകിയതായി ചെയർമാൻ ആൻ്റോ ജോസ്പടിഞ്ഞാറേക്കരയും  പറഞ്ഞു. കൗൺസിലർമാരായ ബിന്ദു മനു, ജോസ് ചീരാംകുഴി ,നഗരസഭാ എൻജിനീയറിംഗ് വിഭാഗം അധികൃതർ എന്നിവരും പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top