Kerala

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ സ്വന്തമാക്കിയത് മലപ്പുറം സ്വദേശി

അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിര്‍ഹം (25 കോടിയോളം രൂപ) സ്വന്തമാക്കിയത് മലപ്പുറം സ്വദേശി മുജീബ് ചിറത്തൊടി. കുടിവെള്ള കമ്പനിയില്‍ ടാങ്കര്‍ ഡ്രൈവറാണ് 49കാരനായ മുജീബ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്നുണ്ടെങ്കിലും ജീവിതം മാറിമറിയുന്ന രീതിയില്‍ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുജീബ് പറയുന്നു. സുഹൃത്തുക്കളായ പത്ത് പേര്‍ ചേര്‍ന്നാണ് മുജീബ് ബിഗ് ടിക്കറ്റ് ‘ഡ്രീം 12 മില്യണ്‍’ സീരീസ് 239 റാഫിള്‍ നറുക്കെടുപ്പില്‍ പങ്കെടുത്തത്. കൂടുതലും മലയാളികളുള്ള സംഘത്തില്‍ പാകിസ്ഥാനികളും ബംഗ്ലാദേശികളും വരെയുണ്ട്. ഏപ്രില്‍ 22 ന് വാങ്ങിയ 229710 എന്ന ടിക്കറ്റാണ് സമ്മാനത്തിന് അര്‍ഹമായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top