Crime

ലോ​റി 300 അ​ടി താ​ഴ്ച​യുള്ള കൊക്കയിലേക്ക് മ​റി​ഞ്ഞു:രണ്ട് പേർക്കായി തിരച്ചിൽ

ഇ​ടു​ക്കി: നേ​ര്യ​മം​ഗ​ലം വാ​ളാ​ർ​ക്കു​ത്തി​ന് സ​മീ​പം ടി​പ്പ​ർ ലോ​റി കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ വാ​ളാ​ർ​കു​ത്തി​നും ചീ​യ​പ്പാ​റ​യ്ക്കു​മി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​ടി​മാ​ലി​യി​ൽ നി​ന്നും കോ​ത​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് പോ​യ ലോ​റി 300 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്. വാ​ഹ​ന​ത്തി​ൽ ര​ണ്ടു​പേ​രു​ണ്ടെ​ന്നാ​ണ് സൂ​ച​ന. മ​ല​ക്കം മ​റി​ഞ്ഞ് ഉ​രു​ണ്ട് പോ​യ ലോ​റി നി​ലവിൽ ദേ​വി​യാ​ർ പു​ഴ​യു​ടെ സ​മീ​പ​ത്താ​ണു​ള്ള​ത്.

നാ​ട്ടു​കാ​രു​ടെ​യും അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ടം ഉ​പ​യോ​ഗി​ച്ച് ലോ​റി നേ​രെ​യാ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top