Kerala

പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം ജൂബിലി പന്തലിൽ പ്രതിഷ്ഠിച്ചു

പാലാ :പരിശുദ്ധ ദൈവ മാതാവിന്റെ തിരു സ്വരൂപം ജൂബിലി പന്തലിൽ പ്രതിഷ്ഠിച്ചു.ഇന്ന് രാവിലെ 11 നാണ് മാതാവിന്റെ തിരു സ്വരൂപം പന്തലിൽ പ്രതിഷ്ഠിച്ചത്.നൂറു കണക്കായ ഭക്ത ജനങ്ങൾ അമ്മയുടെ തിരുസ്വരൂപത്തിൽ റോസാ ദളങ്ങളും ,മുല്ല മാലയും ,നാരങ്ങാ മാലയും ,ഏലക്കാ മാലയും അർപ്പിച്ചു ,ഇന്നലെ മുതൽ  നേര്ച്ച കാഴ്ചകൾ അർപ്പിക്കാനായി അഭൂത പൂർവമായ തിരക്കാണ് ജൂബിലി കപ്പേളയിൽ അനുഭവപ്പെടുന്നത്.

ഇന്നലെ രാത്രി വളരെ വൈകിയും ജൂബിലി കപ്പേളയിൽ മരിയ ഭക്തർ എത്തിക്കൊണ്ടിരുന്നു.ജൂബിലി കപ്പേളയുടെ മുഖവാരത്ത് ഇദംപ്രഥമമായി ക്രമീകരിച്ച എൽ ഇ ഡി പിക്സൽ ഇലൂമിനേഷൻ കാണുവാൻ ദൂരെ ദിക്കുകളിൽ നിന്ന് പോലും ഭക്ത ജനങ്ങൾ ഒഴുകിയെത്തി.സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തിന്റെ നാനാ  വശങ്ങളിലും ഇതിന്റെ വീഡിയോ പ്രചരിപ്പിക്കപ്പെട്ടു.അടുത്ത കാലത്ത് പ്രവിത്താനം പള്ളിയിലും ലൈറ്റ് ഷോ ക്രമീകരിച്ചപ്പോൾ സംഘടകരുടെയും ,പോലീസിന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ച ജന ബാഹുല്യമായിരുന്നു എത്തിച്ചേർന്നത്.ഇത്തവണ ജൂബിലി തിരുന്നാളിനും സംഘാടകർ ഭക്ത ജന തിരക്ക് പ്രതീക്ഷിച്ചുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ഇന്ന് വൈകിട്ട് 7.30 ന്   ദീപ പ്രഭാ വണക്കം

ഇന്ന് വൈകിട്ട്  അഞ്ചിന് വിശുദ്ധ കുര്‍ബാന.   വൈകുന്നേരം ആറിന് കത്തീഡ്രൽ പള്ളിയിൽ  നിന്നും മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം സെന്റ് തോമസ് ചാപ്പലില്‍ ലദീഞ്ഞിനു ശേഷം പുത്തന്‍പള്ളിയില്‍ നിന്നു ബൈപ്പാസു വഴി മാര്‍ത്തോമ്മാശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുളള പ്രദക്ഷിണവുമായി കൊട്ടാരമറ്റം ജംഗ്ഷനില്‍ സംഗമിച്ച് സാന്തോം കോപ്‌ളക്‌സിലേയ്ക്ക് എത്തും. മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് കുരിശുപള്ളിയിലേയ്ക്ക് പ്രദക്ഷിണം.പ്രദക്ഷിണം ജൂബിലി പന്തലിൽ എത്തിച്ചേരുമ്പോൾ 5000 ത്തോളം മെഴുകു തിരികൾ കത്തിച്ചു മാതാവിന് ദീപ പ്രഭ വണക്കം നൽകും..ഇതിനായി ഭക്ത ജനങ്ങൾക്കുള്ള മെഴുകു തിരികൾ സംഘാടകർ നൽകുന്നതായിരിക്കും.

പ്രധാന തിരുന്നാൾ ദിവസമായ എട്ടാം തീയതി വ്യാഴാഴ്ച  രാവിലെ എട്ടിന്   സെന്റ് മേരീസ് സ്‌കൂൾ വിദ്യാർത്ഥിനികളുടെ മരിയൻ റാലി.9.30 പ്രധാന തിരുന്നാൾ കുർബാന മാർ ജോസഫ് കല്ലറങ്ങാട്ട്.തുടർന്ന് സാംസ്ക്കാരിക ഘോഷയാത്ര,ടൂ വീലർ ഫാൻസി ഡ്രസ്സ് മത്സരവും,തുടർന്ന് ടാബ്ലോ മത്സരവും നടക്കും.  വൈകുന്നേരം നാലിനാണ് പ്രദക്ഷിണം ആരംഭിക്കുന്നത്. കുരിശുപള്ളിയില്‍ നിന്നും മാതാവിന്റെ തിരുസ്വരൂപവും സംവഹിച്ച് ളാലം പഴയപള്ളി ഗ്രോട്ടോ, മാര്‍ക്കറ്റ് ജംഗ്ഷന്‍, സിവില്‍ സ്‌റ്റേഷന്‍, ടി ബി റോഡിലുള്ള പന്തല്‍, ന്യൂ ബസാര്‍, കട്ടക്കയം റോഡിലുള്ള പന്തല്‍, ളാലം പഴയപാലം ജംഗ്ഷന്‍ എന്നിവിടങ്ങളിലൂടെ രാത്രി 8.45 ന് തിരികെ കുരിശുപളളിയിലെത്തും.വെള്ളിയാഴ്ച പത്തിന് മാതാവിന്റെ തിരുസ്വരൂപം തിരികെ പള്ളിയിലേക്ക് പ്രവേശിപ്പിക്കും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top