Kerala

പാലാ ളാലം മഹാദേവ ക്ഷേത്രത്തിൽ ഉത്സവം ഡിസം.28 തുടങ്ങി ജനുവരി ആറിന് ആറാട്ടോടെ സമാപിക്കും. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

പാലാ ളാലം മഹാദേവ ക്ഷേത്രത്തിൽ ഉത്സവം ഡിസം.28 തുടങ്ങി ജനുവരി ആറിന് ആറാട്ടോടെ സമാപിക്കും. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.28ന് രാവിലെ 6.30ന് കൊടിക്കൂറയും കൊടിക്കയറും സമർപ്പണം ലീല പുത്തൻപുരയ്ക്കൽ, 7 മുതൽ പുരാണപാരായണം. വൈകിട്ട് 6.45ന്
തിരുവരങ്ങ് ഉദ്ഘാടനം ജോസ് കെ.മാണി എം.പി.നിർവ്വഹിക്കും.

ഉപദേശക സമിതി പ്രസിഡന്റ് പുത്തൂർ പരമേശ്വരൻ നായർ അദ്ധ്യക്ഷത വഹിക്കും. ഗുരുവായൂർ ദേവസ്വം മെമ്പർ മനോജ് ബി.നായർ മുഖ്യാതിഥിയാകും.ഉപദേശക സമിതി സെക്രട്ടറി അഡ്വ. രാജേഷ് പല്ലാട്ട്, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി. മീനാഭവൻ, മുനി.കൗൺസിലർ പ്രൊഫ.സതീഷ് ചൊള്ളാനി,ഉപദേശക സമിതി വൈസ് പ്രസിഡന്റ് നാരായണൻകുട്ടി അരുൺ നിവാസ് എന്നിവർ സംസാരിക്കും. രാത്രി 8ന് തന്ത്രി മുണ്ടക്കൊടി ഇല്ലം വിഷ്ണു നമ്പൂതിരി, മേൽശാന്തി ശ്രീകാന്ത് വാസുദേവർ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, ചുറ്റുവിളക്ക്, കലവറ വിഭവ സമർപ്പണം.

ഡിസം.29ന് രാവിലെ 4.30 മുതൽ ക്ഷേത്രത്തിലെ പതിവ് ചടങ്ങുകൾ, പുരാണ പാരായണം, 8ന് ശ്രീബലി എഴുന്നള്ളിപ്പ്, രാത്രി 8.30ന് കൊടിക്കീഴിൽ വിളക്ക്. തിരുവരങ്ങിൽ വൈകിട്ട് 7ന് ചാക്യാർ കൂത്ത് – പൊതിയിൽ നാരായണ ചാക്യാർ.30ന് രാവിലെ 8ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് 7ന് തിരുനാമ സങ്കീർത്തനം- രാധിക ഭജൻസ്, രാത്രി 9ന് വിളക്കിനെഴുന്നള്ളിപ്പ്.

31ന് രാവിലെ 8ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് 7ന് നൃത്തരാവ് – ആനന്ദ ആരൂഢ നൃത്തവിദ്യാലയം, രാത്രി 9ന് വിളക്കിനെഴുന്നള്ളിപ്പ്.ജനു. ഒന്നിന് രാവിലെ 8ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് 5ന് ദേശക്കാഴ്ച പുറപ്പാട്, വെള്ളാപ്പാട് ഭഗവതി ക്ഷേത്രം, മുരിക്കുംപുഴ ഭഗവതി ക്ഷേത്രം, വൈദ്യുതിഭവൻ, ബിഎസ്എൻഎൽ, ടൗൺ കരയോഗം, ഗവ.ആശുപത്രി ജംഗ്ഷൻ എന്നിവിടങ്ങളിൽ സമൂഹപ്പറ.രാത്രി 8ന് രാമപുരം കവലയിൽ ദീപക്കാഴ്ച.

ആറാം ഉത്സവം ജനു. രണ്ടിന് ഭഗവതി എഴുന്നള്ളത്ത്. രാവിലെ 8ന് ശ്രീബലി എഴുന്നള്ളിപ്പ്, 8.45ന് അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ തന്ത്രി കടിയ ക്കോൽ ഇല്ലം തുഫൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭരണി പൂജയും ഭരണിയൂട്ടും.10.30 മുതൽ ഉത്സവബലി, 11ന് ഓട്ടൻ തുള്ളൽ-ആദിത്യൻ സി.വിനോദ്, ഒരു മണിക്ക് ഉത്സവബലി ദർശനം. വൈകിട്ട് 6.45ന് അമ്പലപ്പുറത്ത് ക്ഷേത്രത്തിൽ നിന്ന് ഭഗവതി എഴുന്നള്ളത്ത്, കൂടിയെഴുന്നള്ളത്ത്, ഉപചാരം ചൊല്ലി പിരിയൽ, കൊട്ടിപ്പാടി സേവ-അമ്പലപ്പുഴ വിജയകുമാർ,രാത്രി 10ന് വിളക്കിനെഴുന്നള്ളിപ്പ്. ജനു.3ന് രാവിലെ 8ന് ശ്രീബലി എഴുന്നള്ളിപ്പ്, 10.30 മുതൽ ഉത്സവബലി, 11ന് പാഠകം- ശ്രീവത്സം വേണുഗോപാൽ, ഒരു മണിക്ക് ഉത്സവബലി ദർശനം.

വൈകിട്ട് 5ന്‌ കാഴ്ച ശ്രീബലി, മേജർ സെറ്റ് പഞ്ചവാദ്യം- പല്ലാവൂർ ശ്രീധരനും സംഘവും. 6.30ന് എട്ടങ്ങാടി സമർപ്പണം- എസ്എൻഡിപി യോഗം ടൗൺ ശാഖ, പ്രദോഷപൂജ, തിരുവരങ്ങിൽ രാത്രി 8ന് ഫ്ലൂട്ട് ഫ്യൂഷൻ- രാജേഷ് ചേർത്തല, 10.30ന് വിളക്കിനെഴുള്ളിപ്പ്.ജനു. നാല് എട്ടാം ഉത്സവം രാവിലെ 8ന് ശ്രീബലി എഴുന്നള്ളിപ്പ്, 10.30 മുതൽ ഉത്സവബലി, 11ന് ഓട്ടൻ തുള്ളൽ- കെ.ആർ. മണി, ഒരു മണി മുതൽ ഉത്സവബലി ദർശനം, പ്രസാദമൂട്ട്.

വൈകിട്ട് 5ന് കാഴ്ചശ്രീബലി, മേജർ സെറ്റ് പഞ്ചാരിമേളം- ശ്രീകൃഷ്ണ വാദ്യ കലാപീഠം, വൈകിട്ട് 7ന് ശാസ്ത്രീയ നൃത്തസന്ധ്യ- രാഗമാലിക പാലാ, രാത്രി 10.30ന് വിളക്കിനെഴുന്നള്ളിപ്പ്.ജനു. അഞ്ച് പള്ളിവേട്ട രാവിലെ 8.30 മുതൽ ഒഴിവുശീവേലി, നാദസ്വരം- ഏറ്റുമാനൂർ ശ്രീകാന്ത്, പഞ്ചാരിമേളം- കലാമണ്ഡലം പുരുഷോത്തമനും സംഘവും, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി വേല- സേവ-മഹാദേവ
വേലകളി സംഘം ചിറക്കടവ്, രാത്രി 10.30ന് മെഗാ തിരുവാതിര- ഓമന സുകുമാരൻ അമ്പലപ്പുറത്ത്, 11 മുതൽ പളളിനായാട്ട്, എതിരേല്പ്,
നാദസ്വരം- കിടങ്ങൂർ മനീഷും സംഘവും.

ജനു. ആറ് ആറാട്ട്- രാവിലെ 5.30 മുതൽ ആർദ്ര ദർശനം, തിരുവാതിര ദരശനം, ഉച്ചയ്ക്ക് ഒരു മണിക്ക് ആറാട്ട് സദ്യ, 2.30 മുതൽ കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, 3.30ന് ചെത്തിമറ്റം തൃക്കയിൽ കടവിൽ ആറാട്ട്, വൈകിട്ട് 5.30ന് തിരിച്ചെഴുന്നള്ളത്ത്, ചെത്തിമറ്റത്ത് സ്വീകരണം, ളാലം പാലം ജംഗ്ഷനിൽ നാമസങ്കീർത്തന ലഹരി-ശ്രീ രുദ്രം ഭജൻസ്,തിരുവരങ്ങിൽ സംഗീതസദസ്സ്- റെജി മാധവൻ കുമ്മണ്ണൂർ,7ന് ആറാട്ട് എതിരേൽപ്പ്, പാണ്ടിമേളം- പൂരപ്രമാണി പെരുവനം പ്രകാശൻ മാരാരും സംഘവും രാത്രി 10ന് ആൽത്തറ ശ്രീരാജഗണപതി ക്ഷേത്രസന്നിധിയിൽ സ്വീകരണം, 11ന്
ദീപാരാധന, ചുറ്റുവിളക്ക് എന്നിവയാണ് പ്രധാന പരിപാടികൾ.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top