കോട്ടയം:വൈക്കം എംഎൽഎ സി.കെ.ആശയുടെ പിതാവ് സിപിഐ മുൻ മണ്ഡലം കമ്മിറ്റിയംഗം ഉദയനാപുരം കണാകേരിൽ കെ.ചെല്ലപ്പൻ (82) അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30ന് സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസിൽ വർത്തമാനം പറഞ്ഞിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഭാസുരാംഗി, മകൻ അനീഷ് (ജലഗതാഗതം).


