Kottayam

 നാട്ടുകാരുടെ പരിശ്രമം വൃഥാവിലായി ;അമനകര കുളത്തിങ്കൽവിഷ്ണു അമ്പുജാഷൻ (26) നിര്യാതനായി

 

കോട്ടയം :പാലാ:യുവാവിന്റെ ജീവൻ രക്ഷിക്കുവാൻ നാട്ടുകാർ ഒരുക്കിയ കാരുണ്യ മഴ വൃഥാവിലായി.കുളത്തിങ്കൽ വിഷ്ണു എന്ന ഫോട്ടോഗ്രാഫർ ഇനി ഫ്ളഷുകൾ മിന്നാത്ത  ലോകത്തേക്ക് യാത്രയായി.അമനകര കുളത്തിങ്കൽവിഷ്ണു അമ്പുജാഷൻ (26) നിര്യാതനായി. സംസ്കാരം നാളെ (25-3-23) ശനി രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

അർബുദത്തിന്റെ പിടിയിൽ അമർന്ന വിഷ്ണു എന്ന ഫോട്ടോഗ്രാഫറുടെ ജീവൻ രക്ഷിക്കാൻ നാടൊന്നിച്ച് ഫണ്ട്  ശേഖരിച്ചെങ്കിലും അതൊന്നും ഫലവത്താകാത്ത ലോകത്തേക്ക് ഇന്ന് രാവിലെ വിഷ്ണു യാത്രയായി.കോട്ടയം മീഡിയാ അടക്കമുള്ള   മാധ്യമങ്ങളിലൂടെ വിഷ്ണുവിന്റെ ജീവൻ രക്ഷിക്കാൻ ജനങ്ങൾ സാമ്പത്തീക സഹായവുമായി  ഒന്നിച്ചിരുന്നു.

ഭൗതീക ശരീരം ഇന്ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.നാളെ 11 മണിക്കാണ് സംസ്ക്കാര കർമ്മങ്ങൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top