മലപ്പുറം :നന്നംമുക്ക് പഞ്ചായത്തംഗത്തിന്‍റെ വിജയം കോടതി റദ്ദാക്കി. രണ്ടാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഒ പി പ്രവീണിന്‍റെ വിജയമാണ് പൊന്നാനി മുന്‍സിഫ് കോടതി അസാധുവാക്കിയത്. സിപിഐഎം നേതാവാണ് പ്രവീണ്‍.



കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്ന പ്രദീപ് ഉണ്ണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രമനമ്പര്‍ തെറ്റിയെന്ന് പറഞ്ഞ് പ്രദീപ് ഉണ്ണിയുടെ പത്രിക തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രദീപ് കോടതിയെ സമീപിച്ചത്. വാര്‍ഡില്‍ ഉപ തെരെഞ്ഞെടുപ്പ് നടത്താനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.


