
കോട്ടയം: മാടപ്പള്ളി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസിൽ ഫയലുകൾക്കകത്ത് പാമ്പ്. പഞ്ചായത്ത് ഓഫീസിനോടു ചേർന്ന NREG കേന്ദ്രത്തിലെ ഫയലുകൾക്കകത്താണ് പാമ്പിനെ കണ്ടത്. ജീവനക്കാരൻ ഫയൽ എടുക്കാൻ ശ്രമിച്ചപ്പോൾ അനക്കം കേട്ട് കൂടുതൽ പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. ഇതോടെ ജീവനക്കാർ പരിഭ്രാന്തിയിലായി. പഞ്ചായത്ത് സമിതി യോഗത്തിന് എത്തിയ ജനപ്രതിനിധികളും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയവരും മൂർഖനെ കണ്ട് ഭയപ്പാടിലായി. ബുധനാഴ്ച പകൽ പത്തു മണിയോടെയായിരുന്നു സംഭവം.
ജനപ്രതിനിധികളായ നൗഫിൽ, ബിൻസൻ എന്നിവർ വിവരമറിയിച്ചതിനെ തുടർന്ന് കോട്ടയത്തെ സിവിൽ പോലീസ് ഓഫീസറും, വനം വകുപ്പിന്റെ അംഗീകൃത റെസ്ക്യൂവറുമായ മുഹമ്മദ് ഷെബിൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയുണ്ടായി. പാമ്പിനെ വനം വകുപ്പിന്റെ പാറമ്പുഴ ഓഫീസിൽ കൈമാറും.
ഇഴജന്തുക്കളെ കണ്ടാൽ വിളിക്കേണ്ട നമ്പർ.
ഫോറസ്റ്റ് ഡിവിഷൻ, കോട്ടയം : 9447979043
അബീഷ്, ഫോറസ്റ്റ് വാച്ചർ : 8943249386
മുഹമ്മദ് ഷെബിൻ, സിവിൽ പോലീസ് ഓഫീസർ, കോട്ടയം: 9847482522

