Kerala

ബ്രിട്ടീഷ് കാരന്റെ കാലത്തുള്ള ട്രേഡ് യൂണിയൻ ആക്ട് നടപ്പിലാക്കാൻ കേന്ദ്രം ശ്രമിക്കുന്നു:സംയുക്ത ട്രേഡ് യൂണിയൻ

പാലാ. :ബ്രിട്ടീഷ് കാരന്റെ കാലത്തുള്ള ട്രേഡ് യൂണിയൻ ആക്ട് നടപ്പിലാക്കാൻ കേന്ദ്രം ശ്രമിക്കുന്നതായി പി വി പ്രദീപ്.കർഷക സമരത്തെ തുടർന്ന് കരി നിയമങ്ങൾ നടപ്പിലാക്കില്ലെന്നു പറഞ്ഞ കേന്ദ്ര സർക്കാർ പിൻ വാതിലിലൂടെ അത് നടപ്പിലാക്കാൻ ശ്രമിക്കുന്നൂ എന്നും പ്രദീപ് പറഞ്ഞു. സംയുക്ത ട്രേഡ് യൂണിയൻ മുനിസിപ്പൽ സമ്മേളനം വ്യാപാര ഭവനിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  സി.ഐ.ടി.യു ജില്ലാ കമ്മിറ്റി മെമ്പർ പി.വി.പ്രദീപ്.

 

കൺവീനർ ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ യൂണിയൻ നേതാക്കളായ അഡ്വ : ജോഷി ജേക്കബ്, ഷാർളി മാത്യു, വി.ആർ വേണുഗോപാൽ, റ്റി.എം പ്രമോദ്, കെ.കെ ഗിരീഷ്, ഷോജി ഗോപി, പി.കെ സോജി, കെ.കെ ദിവാകരൻ നായർ, സാബു കാരയ്ക്കൻ എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top