Crime

ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

ചിറക്കടവ് (കോട്ടയം):  ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചിറക്കടവ് താവൂർ കടമ്പനാട്ടുപടി മുത്തുഭവനം പുഷ്പരാജിന്റെ മകൻ രാജീവ്(20) ആണ് മരിച്ചത്.ഇന്നലെ (വ്യാഴം) രാത്രി 09.30ന് കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ മണ്ണാറക്കയത്തിന് സമീപമായിരുന്നു അപകടം.

രാജീവിന്റെ ബൈക്കിന്റെ പിൻസീറ്റിൽ യാത്ര ചെയ്ത സുഹൃത്ത് കടമ്പനാട്ടുപടി പാലത്താനത്ത് അഖിലി(23)ന് സാരമായി പരിക്കേറ്റു. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രാജീവിനെ രക്ഷിക്കാനായില്ല. അഖിലിന് പ്രഥമശുശ്രൂഷ നൽകിയതിന് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരും കാഞ്ഞിരപ്പള്ളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.രാജീവിന്റെ അച്ഛൻ പുഷ്പരാജ് കാഞ്ഞിരപ്പള്ളിയിൽ ഓട്ടോഡ്രൈവറാണ്.അമ്മ: ഓമന (കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ജീവനക്കാരി).സഹോദരി: അശ്വതി രാഹുൽ.മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top