കോട്ടയം: മെഡിക്കൽ കോളേജ് ആസുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും മോഷണം പോയ കുട്ടിയെ കണ്ടെത്തി. മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ഫ്ളോറൽ പാർക്ക് ഹോട്ടലിനുള്ളിൽ നിന്നാണ് കുട്ടിയെയും തട്ടിക്കൊണ്ടു പോയ സ്ത്രീയെയും, ഇവരുടെ ഒപ്പമുണ്ടായിരുന്ന എട്ടു വയസുകാരനെയും, കണ്ടെത്തിയത്.


മുണ്ടക്കയം സ്വദേശികളുടെ നവജാത ശിശുവിനെയാണ് നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ തട്ടിയെടുത്തത്. ആശുപത്രിയിലെ അതീവ സുരക്ഷിത മേഖലയായ ഗൈനക്കോളജി വാർഡിൽ ന്നിന്നും കുട്ടിയെ തട്ടിയെടുത്തത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്.
വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെടുകയായിരുന്നു. നഴ്സാണ് എന്ന ധാരണയിൽ കുട്ടിയെ ഇവർക്ക് മാതാപിതാക്കൾ കൈമാറി. കുറച്ചധികം സമയം കഴിഞ്ഞിട്ടും കുട്ടിയെയുമായി ഇവർ തിരികെ എത്താതെ വന്നതോടെയാണ് ബന്ധുക്കൾ നഴ്സിംങ് ജീവനക്കാരെ സമീപിച്ചത്.

