Crime

ബസ്സിന്റെ ഷട്ടർ താഴ്ത്തിയിട്ടുള്ള പീഡനം:പ്രതികളെ തെളിവെടുപ്പിനായി പാലാ കൊട്ടാരമറ്റം സ്റ്റാൻഡിൽ കൊണ്ട് വന്നു

കോട്ടയം :പാലാ:ബസ്സിന്റെ ഷട്ടർ താഴ്ത്തിയിട്ട് ബസ്സിനുള്ളി വച്ച് എട്ടാം ക്‌ളാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികളായ ബസ്സ് ജീവനക്കാരെ തെളിവെടുപ്പിനായി പാലാ കൊട്ടാരമറ്റം സ്റ്റാൻഡിൽ കൊണ്ട് വന്നു.

 

പാലാ സി ഐ., കെ പി ടോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സേന വൻ സുരക്ഷയോടെയാണ് ഉച്ചയ്ക്ക് പ്രതികളെ കൊണ്ടുവന്നത്.

പീഡനം നടത്തിയ ബസ്സ് പാലാ കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന  പുല്ലത്തിൽ ട്രാവൽസും സ്റ്റാൻഡിൽ എത്തിച്ചിരുന്നു.പീഡനം നടത്തിയ സീറ്റ് പ്രതികൾ ചൂണ്ടി കാണിച്ചു കൊടുത്തു.ഇന്ന് വൈകുന്നേരം വരെയാണ് പ്രതികൾ പാലാ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കും.സംഭവം കാണുന്നതിനായി നാട്ടുകാർ ഏറെ തടിച്ചു കൂടിയിരുന്നു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.ആളില്ലാത്തതിനാൽ ഉച്ചയ്ക്കുള്ള ട്രിപ്പ് മുടക്കി ബസ് സ്റ്റാൻഡിൽ ഒഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്യുകയും,ബസിന്റെ ഷട്ടറുകൾ എല്ലാം താഴ്ത്തിയിട്ട് പീഡിപ്പിക്കുകയും ആയിരുന്നു.സംഭവം അറിഞ്ഞെത്തിയ പോലീസ് കൈയ്യോടെ പ്രതികളെ പിടികൂടുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top