Crime

ക്ലാസില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വന്നതിന് വിദ്യാര്‍ത്ഥിയുടെ വസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

കര്‍ണാടകയില്‍ മാണ്ഡ്യയിലെ ശ്രീരംഗപട്ടണയിലുള്ള ഗാനന്‍ഗൊരു ഗ്രാമത്തിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. വെള്ളിയാഴച ആണ് സംഭവം നടന്നത്.
ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വന്നതിന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രധാനാധ്യാപിക സ്‌നേഹലത മറ്റൊരു മുറിയിലേക്ക് കൊണ്ടു പോയി. അവിടെ വച്ച് നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു. വസ്ത്രമഴിച്ചില്ലെങ്കില്‍ ആണ്‍കുട്ടികളെ വിളിച്ച് അവരെ കൊണ്ട് വസ്ത്രം ഊരിമാറ്റിക്കും എന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

ഫോണ്‍ കൊണ്ടുവന്നതിന് വിദ്യാര്‍ത്ഥി മാപ്പ് പറഞ്ഞെങ്കിലും പ്രധാനാധ്യാപിക അത് വകവച്ചില്ല. വിവരം അറിഞ്ഞ ഉടനെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്ക് എതിരെ കേസെടുക്കണം എന്ന് ആവശ്യവുമായി രംഗത്തെത്തി. രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി. അധ്യാപിക മര്‍ദ്ദിച്ചതായും പരാതിയുണ്ട്.

ശ്രീരംഗപട്ടണ തഹസില്‍ദാര്‍ ശ്വേത രവീന്ദ്ര സ്‌കൂളിലെത്തി വിദ്യാര്‍ത്ഥിനിയോടും സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികളോടും സംഭവത്തെ കുറിച്ച് ചോദിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത് എന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ രഘുനന്ദന്‍ പറഞ്ഞു. സംഭവത്തില്‍ പോക്‌സോ നിയമ പ്രകാരം പ്രധാനാധ്യാപികയ്‌ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top