Kerala

താനൂരിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ തട്ട് കടയിലേക്ക് ഇടിച്ചു കയറി; രണ്ട് പേർക്ക് പരിക്ക്

മലപ്പുറം: താനൂരിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ തട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. തട്ടുകട ഉടമ താനൂർ സ്വദേശി ഷെരീഫ്, ലോറി ഡ്രൈവറായ തെങ്കാശി സ്വദേശി തങ്കസ്വാമി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ താനൂർ വട്ടത്താണി വലിയപ്പാടത്ത് വച്ചായിരുന്നു അപകടം.

ലോറിയുടെ ടയർ പൊട്ടിയതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്. താനൂർ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗ്യാസുമായി പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത് എന്നാൽ ടാങ്കറിന് ചോർച്ചയുണ്ടായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top