India

തമിഴ്‌നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാലകൾ; പുത്തൻ സംരംഭവുമായി നടൻ വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങാനുള്ള ഒരുക്കവുമായി നടൻ വിജയ്. താരത്തി​ന്റെ ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കം നേതൃത്വത്തിലാണ് വായനശാലകൾ ആരംഭിക്കുക. രാഷ്ട്രീയപ്രവേശനമെന്ന ലക്ഷ്യമാണ് ഇതിനെല്ലാമം പിന്നില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. വായനശാലയിലേയ്ക്ക് ആവശ്യമായ പുസ്തകങ്ങൾ വാങ്ങിക്കഴിഞ്ഞുവെന്നും ഉടൻ വായനശാല പ്രവർത്തനം തുടങ്ങുമെന്നുമാണ് വിജയ് മക്കൾ ഇയക്കം ചുമതലക്കാർ അറിയിച്ചത്.

എല്ലാ നിയമസഭാമണ്ഡലങ്ങളിലും നേരത്തേ സൗജന്യ ട്യൂഷൻകേന്ദ്രങ്ങൾ, നിയമസഹായകേന്ദ്രം, ക്ലിനിക്കുകൾ എന്നിവ ആരംഭിച്ചിട്ടുണ്ട്. ഓരോ നിയമസഭാമണ്ഡലങ്ങളിലും പത്ത്, പ്ലസ്‌ടു ക്ലാസുകളിൽ മികച്ച മാർക്കുവാങ്ങി വിജയിച്ച വിദ്യാർഥികളെ കാഷ് അവാർഡ്‌ നൽകി ആദരിച്ചിരുന്നു.

പുതിയ ചിത്രം ‘ലിയോ’യുടെ വിജയാഘോഷത്തിന്റെ ഭാഗമായി ചെന്നൈയിൽനടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിൽ 2026 നിയമസഭാതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയത്തിലിറങ്ങുമെന്ന് വ്യക്തമായ സൂചന നൽകിയിരുന്നു. വിജയ് മക്കൾ ഇയക്കത്തിന് ബൂത്ത് തലത്തിൽ കമ്മിറ്റികൾ രൂപവത്കരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top