India

തമിഴ്നാട്ടില്‍ ശക്തമായ മഴ; സ്‌കൂളുകള്‍ക്ക് അവധി, ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതോടെ തമിഴ്നാട്ടില്‍ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ. വെള്ളപ്പൊക്കത്തിന് പിന്നാലെ പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി. വെള്ളിയാഴ്ച സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവാരൂര്‍ ജില്ലയിലെയും പുതുച്ചേരിയിലെ കാരയ്ക്കലിലെയും സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മയിലാടുതുറൈ, പുതുക്കോട്ടൈ, ശിവഗംഗൈ, രാമനാഥപുരം, വിരുദുനഗര്‍, തൂത്തുക്കുടി, തെങ്കാശി, തിരുനെല്‍വേലി, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പുണ്ട്.

ട്രാക്കില്‍ മണ്ണിടിഞ്ഞ് മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് നീലഗിരി മൗണ്ടന്‍ റെയില്‍വേയുടെ കല്ലാറിനും കൂനൂരിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. നവംബര്‍ 16 വരെ രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മേട്ടുപ്പാളയത്തുനിന്ന് ഉദഗമണ്ഡലം വരെയും തിരിച്ചും ഓടുന്ന 06136, 06137 എന്നീ പാസഞ്ചര്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ നവംബര്‍ 10 മുതല്‍ നവംബര്‍ 16 വരെ റദ്ദാക്കിയതായും റെയില്‍വെ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top