തിരുവനന്തപുരം: തലശ്ശേരി ഗവ. കോളജിന്റെ പേര് മാറ്റി. കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളജ് എന്നാക്കിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആദരസൂചകമായിട്ടാണ് കലാലയത്തിന് പേര് മാറ്റിയത്.

കോളജിന്റെ ഉന്നമനത്തിന് പൊതുപ്രവർത്തകൻ, ജനപ്രതിനിധി, മന്ത്രി എന്നീ നിലകളിൽ കോടിയേരി ബാലകൃഷ്‌ണൻ എടുത്ത മുൻകൈക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണ് പേരുമാറ്റമെന്ന് മന്ത്രി പറഞ്ഞു.
കോളജിന് കോടിയേരിയുടെ പേരിടാൻ തലശ്ശേരി എം.എൽ.എ കൂടിയായ സ്‌പീക്കർ എ.എൻ ഷംസീർ കത്ത് നൽകിയിരുന്നതായും മന്ത്രി ആർ ബിന്ദു വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.

