Education

സ്വിറ്റ്സർലൻഡിൽ ആത്മഹത്യാ മെഷീന് നിയമസാധുത !! : ശവപ്പെട്ടി പോലെയിരിക്കുന്ന ഒരു മെഷീനാണ് നിയമസാധുത നൽകിയിരിക്കുന്നത്

സ്വിറ്റ്സർലൻഡിൽ ആത്മഹത്യാ മെഷീന് നിയമസാധുത. ശവപ്പെട്ടി പോലെയിരിക്കുന്ന ഒരു മെഷീനാണ് നിയമസാധുത നൽകിയിരിക്കുന്നത്.ഒരു  മിനിട്ടിൽ വേദനയില്ലാ മരണം സംഭവിക്കുമെന്നാണ് മെഷീൻ നിർമാതാക്കൾ അവകാശപ്പെടുന്നത്. ന്യൂസീലൻഡിൽ ദയാവധം അനുവദനീയമാണ്. കഴിഞ്ഞ വർഷം ഏകദേശം 1300ഓളം ആളുകൾ രാജ്യത്ത് ദയാവധം സ്വീകരിച്ചിരുന്നു.

 

മെഷീനകത്തുനിന്ന് തന്നെ ഇത് പ്രവർത്തിപ്പിക്കാൻ സാധിക്കും. ശരീരം പൂർണമായി തളർന്നവർക്ക് കണ്ണടച്ചാൽ പോലും യന്ത്രം പ്രവർത്തിപ്പിക്കാം. മരണം സംഭവിച്ച് കഴിഞ്ഞാൽ ഇത് ശവപ്പെട്ടി ആയും ഉപയോഗിക്കാം. നോൺ-പ്രോഫിറ്റ് ഓർഗനൈസേഷനായ എക്സിറ്റ് ഇൻ്റർനാഷണൽ ഡയറക്ടർ ഡോ. ഫിലിപ് നിഷ്കെയാണ് ഈ മെഷീനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

മെഷീനെതിരെ വിമർശനങ്ങളും ഉയർന്നുകഴിഞ്ഞു. ഇത് വെറും ഗ്യാസ് ചേമ്പറാണെന്നും ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമൊക്കെ വിമർശകർ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top