Education

കളരിയാന്മാക്കൽ ചെക്കുഡാം ശുചീകരിച്ച്‌ വിദ്യാർത്ഥികൾ; നന്ദിയറിയിച്ച് എം എൽ എ

 

 

പാലാ: കളരിയാന്മാക്കൽ ചെക്കുഡാമിൽ നാളുകളായി അടിഞ്ഞുകൂടിയ മാലിന്യങ്ങൾ അൽഫോൻസാ കോളജ് എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. അൽഫോൻസാ കോളജ് എൻ എസ് എസ് യൂണിറ്റ് ക്യാമ്പിൻ്റെ ഭാഗമായിട്ടാണ് ചെത്തിമറ്റം കളരിയാന്മാക്കൽ കടവ് ചെക്കുഡാം വിദ്യാർത്ഥിനികളുടെ ശുചീകരിച്ചത്. ചെക്കുഡാം ശുചീകരിക്കാനെത്തിയ വിദ്യാർത്ഥികൾക്കു ആശംസകളുമായി മാണി സി കാപ്പൻ എം എൽ എ എത്തിയത് വിദ്യാർത്ഥിനികൾക്കു ആവേശമായി. തുടർന്നു ശ്രമദാനത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾക്കു എം എൽ എ നന്ദി രേഖപ്പെടുത്തി. എൻ എസ് എസിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മാണി സി കാപ്പൻ പറഞ്ഞു.

 

ചെക്കുഡാമിൽ അടിഞ്ഞുകൂടിയ മരകമ്പുകളും പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളും നീക്കം ചെയ്തു. മീനച്ചിൽ നദീസംരക്ഷണ സമിതിയും തദ്ദേശവാസികളും വിദ്യാർത്ഥികൾക്കൊപ്പം ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.

എൻ എസ് എസ് കോ ഓർഡിനേറ്റർ ഡോ സിമിമോൾ സെബാസ്റ്റ്യൻ, ഡോ മറിയാമ്മ മാത്യു, നിരുപമ എലിസബത്ത്, രവി പാലാ, സിബി റീജൻസി, രമേഷ് കിടങ്ങൂർ, ജയേഷ് ജോർജ്, മനോജ് മാത്യു, ബിജു വി തുടങ്ങിയവർ നേതൃത്വം നൽകി. മുനിസിപ്പൽ ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കരയും വിദ്യാർത്ഥിനികൾക്കു പിന്തുണയുമായി എത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top