പാലക്കാട്: രണ്ടര വയസുകാരന്റെ ചെവി തെരുവ് നായ കടിച്ചെടുത്തു. പാലക്കാട് തൃത്താലയിലാണ് സംഭവം. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് കുമ്പിടി തുറക്കൽ വീട്ടിൽ സഹാബുദ്ദീൻ തെരുവ് നായയുടെ ആക്രമണത്തിന് വിധേയനായത്.

തെരുവ് നായയുടെ ആക്രമണത്തിൽ സഹാബുദ്ദീന് ഗുരതുരമായി പരുക്കേറ്റു. ചെവിയുടെ ഭൂരിഭാഗവും തെരുവ് നായ കടിച്ചെടുത്തു. പരുക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

