Education

അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ “EAT RIGHT CAMPUS” പദ്ധതിയില്‍

 

അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ “EAT RIGHT CAMPUS” പദ്ധതിയില്‍.
കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നവീന പദ്ധതി ആയ “EAT RIGHT CAMPUS” പദ്ധതിയില്‍ അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് നെ ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉള്‍പ്പെടുത്തി. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ശ്രീ V R വിനോദ് IAS, കോട്ടയം ജില്ലാ കളക്ടര്‍ ശ്രീമതി Dr. P. K ജയശ്രീ IAS, ജില്ലാ ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണര്‍ ശ്രീ ഉണ്ണികൃഷ്ണന്‍ നായര്‍ P, ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീ അലക്സ് K ഐസക്ക് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറേറ്റിൽ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

സുരക്ഷിതവും, ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണം എല്ലാവര്‍ക്കും ലഭ്യമാവുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കുന്ന ഈ പദ്ധതിയില്‍ ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണ ശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കുക, സുസ്ഥിരവും സമ്പൂര്‍ണ്ണവുമായ പാരമ്പര്യ ഭക്ഷണ ശീലങ്ങളിലേക്ക് ക്യാമ്പസിനെ നയിക്കുക എന്നിവയാണ്‌ പ്രധാന പരിപാടികൾ.ഇതിനായുള്ള സമഗ്ര പദ്ധതികള്‍ കോളേജില്‍ നടപ്പാക്കാന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പുതിയ ഭക്ഷണശാലാ നിർമ്മാണം, പാ​​ച​​ക​​ക്കാ​​ർ, വി​​ള​​ന്പു​​ന്ന​​വ​​ർ, ശു​​ചീ​​ക​​ര​​ണ തൊ​​ഴി​​ലാ​​ളി​​ക​​ൾ എ​​ന്നി​​വ​​ർ​​ക്ക് ഭക്ഷ്യസുരക്ഷാ പരിശീലനക്ലാസ്, ബോ​​ധ​​വ​​ത്ക​​രണം എന്നിവ കോളേജില്‍ നടപ്പാക്കും. ഭക്ഷ്യസുരക്ഷാ റേ​​റ്റിം​​ഗ് കൃ​​ത്യ​​മാ​​യി പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നു സം​​വി​​ധാ​​ന​​മു​​ണ്ടാ​​കും.

സു​​ര​​ക്ഷി​​ത ഭ​​ക്ഷ​​ണം ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള ’ഈ​​റ്റ് റൈ​​റ്റ് കാ​​ന്പ​​സ്’ പ​​ദ്ധ​​തി​​യി​​ൽ കോ​​ട്ട​​യം ക​​ള​​ക്ട​​റേ​​റ്റ്, കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി, പാ​​ത്താ​​മു​​ട്ടം സെ​​ന്‍റ് ഗി​​റ്റ്സ് കോ​​ള​​ജ് എ​​ന്നി​​വ​​യെ കൂടി ഉ​​ൾ​​പ്പെ​​ടു​​ത്തിയിട്ടുണ്ട്.കോളേജിന് ഈ നേട്ടം കൈവരിക്കാൻ നേതൃത്വം നൽകിയ ഫുഡ് സയൻസ് വകുപ്പ് മേധാവി പ്രൊഫ. മിനി മൈക്കിളിനെയും ഡിപ്പാർട്ട്മെൻ്റിലെ മറ്റ് അധ്യാപകരെയും കോളേജ് മാനേജർ വെരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ, പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ എന്നിവർ അഭിനന്ദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top