Politics

കോട്ടയം ജില്ലയിലെ എൻ സി പിയിൽ പിളർപ്പ്

കോട്ടയം ജില്ലയിലെ എൻ സി പി യിൽ പിളർപ്പ്.ജില്ലാ ജനറൽ സെക്രെട്ടറി രാജേഷ് നട്ടാശേരിയുടെ നേതൃത്വത്തിൽ ഒരു വിഭാഗമാണ് പാർട്ടി വിടുന്നത്.മുൻ ബിജെപി കാരനായ രാജേഷ് നട്ടാശേരി എൻ സി പി യിലേക്ക് കടന്നു വന്നപ്പോൾ കൂടെ വന്ന പ്രവർത്തകരെ പാടെ അവഗണിക്കുന്ന നയമാണ് എൻ സി പി യുടെ പ്രാദേശിക ,ജില്ലാ ,സംസ്ഥാന ഘടകങ്ങൾ കൈക്കൊണ്ടിട്ടുള്ളതെന്നു രാജേഷ് നാട്ടാശേരി പറഞ്ഞു.പാർട്ടിയിൽ ആള് കുറവാണെങ്കിലും ഗ്രൂപ്പിന് കുറവൊന്നുമില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.കൂടെ ആളുള്ളവരെയോ സംഘടനാ പ്രവർത്തനമോ ഒന്നും ആവശ്യമില്ല ഗ്രൂപ്പുകളി മാത്രമാണ് നടക്കുന്നതെന്നും രാജേഷ് നാട്ടാശേരി കോട്ടയം മീഡിയയോട് പറഞ്ഞു.എൽ ഡി എഫിലെ തന്നെ മറ്റു കക്ഷികൾ ഇവരുമായി ചർച്ച നടത്തുന്നുണ്ടെന്നും സൂചനകളുണ്ട്.

 

 

കഴിഞ്ഞ കുറച്ചു നാളുകളായി രാജേഷ് നട്ടാശേരി(എൻസിപി ജില്ലാ ജന.സെക്രട്ടറി) മുരളി തകടിയേൽ( ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡൻറ് ), ബിനു തിരുവഞ്ചൂരും (സംസ്ഥാന നിർവ്വാഹക സമിതിയംഗം) സഹ പ്രവർത്തകരും എൻ.സി.പി കോട്ടയം ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവുമായി സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു. എന്നാൽ, എൻ.സി.പി ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ അവഗണയും, എതിർപ്പും മൂലം പാർട്ടിയിൽ നിന്നും വിട്ടു നിൽക്കാൻ ഞങ്ങളും നൂറ്റമ്പതോളം സഹപ്രവർത്തകരും നിർബന്ധിതരായിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ഞങ്ങൾ എൻ.സി.പിയുടെ ചുമതലകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നെല്ലാം രാജി വച്ച് വിട്ടു നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങളോടപ്പമുള്ള നൂറ്റമ്പതോളം പ്രവർത്തകരും, മണ്ഡലം, നിയോജക മണ്ഡലം ഭാരവാഹികളും പാർട്ടി വിടാൻ തീരുമാനിച്ചിട്ടുണ്ട്.
എൻ.സി.പിയുടെ ഭാഗമായി നിന്നിരുന്ന ഞങ്ങളിൽ പലർക്കും ആദ്യ ഘട്ടങ്ങളിൽ കൃത്യമായ പരിഗണന പാർട്ടിയിൽ നിന്നും ലഭിച്ചിരുന്നു. എന്നാൽ, പിന്നീട് പാർട്ടിയിലെ പഴയ നേതാക്കളുടെ അമിതമായ അതിപ്രസരം മൂലം അടുത്ത കാലത്ത് പാർട്ടിയിൽ എത്തിയ പല നേതാക്കൾക്കും കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. പരിപാടികളിൽ പങ്കെടുക്കുമ്പോൾ മുതൽ, പരിപാടികളുടെ അറിയിപ്പുകൾ നൽകുന്ന കാര്യത്തിൽ വരെ അവഗണന നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിയിലെ സ്ഥാനങ്ങൾ എല്ലാം ഒഴിഞ്ഞ് വിട്ടു നിൽക്കാൻ നിർബന്ധിതരായിരിക്കുന്നത്.
എന്നാൽ, ഇടതു പക്ഷ ആശയങ്ങൾ ഉയർത്തിപ്പിടിച്ച് ഇടതു പക്ഷത്തിനൊപ്പം തന്നെ ഇനിയും നിലകൊള്ളുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇടതു പക്ഷ ഐക്യം നിലനിർത്തുന്ന നിലപാടുകൾ മാത്രമാകും തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുക എന്നും അറിയിക്കുന്നു.

രാജേഷ് നട്ടാശേരി(ജില്ലാ ജന.സെക്രട്ടറി)

മുരളി തകടിയേൽ( ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ്)

സി എം ജലീൽ
( ജില്ലാ എക്സി. അംഗം)

ഷാജി തെള്ളകം(ഏറ്റുമാനൂർ നിയോജകമണ്ഡലം ജന.സെക്രട്ടറി)
എം കെ മോഹൻദാസ്(പുതുപ്പള്ളി നിയോജക മണ്ഡലം ജന.സെക്രട്ടറി)

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top